ETV Bharat / health

അൽഷിമേഴ്‌സിന് തടയിടാം... ഇതാ പിന്തുടരേണ്ട ചില കാര്യങ്ങൾ - Reducing risk of Alzheimers disease

ആരോഗ്യകരമായ ജീവിത ശൈലി മറവി രോഗങ്ങളിലേക്ക് നയിക്കുന്ന അപകടകരമായ ഘടകങ്ങളെ തടയാൻ സഹായുക്കുന്നു.

ALZHEIMERS DISEASE  DEMENTIA  HOW TO PREVENT ALZHEIMERS  HOW TO PREVENT DEMENTIA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 9:19 PM IST

ലപ്രദമായ ചികിത്സയോ കൃത്യമായ പ്രതിരോധമോ ഇല്ലാത്ത രോഗാവസ്ഥയാണ് അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ മറവി രോഗങ്ങൾ. എന്നാൽ ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ ഗുരുതരമായ ഈ മറവി രോഗങ്ങളിലേക്ക് നയിക്കുന്ന അപകടകരമായ ഘടകങ്ങളെ നേരിടാൻ സാധിക്കുമെന്ന് എത്രപേർക്കറിയാം. നമ്മളിൽ പലരും അൽഷിമേഴ്‌സിനെ കുറിച്ചോ ഡിമെൻഷ്യയെ കുറിച്ചോ വേണ്ട വിധത്തിലുള്ള അവബോധമുള്ളവരല്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറവി രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതകൾ കുറയ്ക്കാനാകും. അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം ....

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക

ഉയർന്ന രക്ത സമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദം ഹൃദയം, രക്തക്കുഴലുകൾ, മസ്‌തിഷ്‌കം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് പലർക്കുമറിയാം. എന്നാൽ ഇത് വാസ്‌കുലർ ഡിമെൻഷ്യ ഉണ്ടാക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. മരുന്നിന്‍റെ സഹായത്തോടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെയും ദിവസേനയുള്ള വ്യായാമത്തിലൂടെയും പുകവലി ഉപേക്ഷിക്കുന്നതിലൂടെയും ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ സാധിക്കും.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഹൃദ്രോഗം, സ്ട്രോക്ക്, ബുദ്ധിമാന്ദ്യം, എന്നീ ആരോഗ്യപ്രശ്‌നങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനു പുറമെ ഡിമെൻഷ്യയ്ക്കും കാരണമാകുന്നു. പതിവായുള്ള വ്യായാമം, ശരിയായ ഭക്ഷണക്രമം, പുകവലി ഉപേക്ഷിക്കുക തുടങ്ങിയവയിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ഇതുവഴി ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ ഭാരം നിലനിർത്തുക

അമിതഭാരം, പൊണ്ണത്തടി തുടങ്ങിയവ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണ രീതി തെരഞ്ഞെടുക്കുന്നതിലൂടെയും കൃത്യമായ ശരീര ഭാരം നിലനിർത്താൻ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ മാംസം, കടൽ മൽസ്യം, ഒലിവ് ഓയിൽ, കൊഴുപ്പടങ്ങാത്ത പാലുൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പടങ്ങിയ ആഹാരങ്ങൾ, പഞ്ചസാര തടുങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.

വ്യായാമം പതിവാക്കുക

ദിവസേനയുള്ള വ്യായാമം അമിതഭാരം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കുന്നു. മാത്രമല്ല വ്യായാമം പതിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. കുറഞ്ഞത് ആഴ്‌ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും മുക്തരാവാൻ നിങ്ങളെ സഹായിക്കുന്നു.

മാനസികമായി സജീവമായിരിക്കുക

വായന, ബോർഡ് ഗെയിം, പുതിയ കാര്യങ്ങൾ പഠിക്കുക, ജോലികളിൽ ഏർപ്പെടുക, സന്നദ്ധസേവനം, സാമൂഹികമായുള്ള ഇടപെടൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ നിങ്ങളുടെ മനസിനെ ഇപ്പോഴും സജീവമായിരിക്കാൻ ശ്രമിക്കുക.

കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്തുക

ആളുകളുമായി സമ്പർക്കം പുലർത്തുന്നതും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വഴി ഒറ്റപ്പെടലിനെയും ഏകാന്തതയെയും തടയാൻ സഹായിക്കും. ഇത് വൈജ്ഞാനിക തകർച്ചയ്ക്കും അൽഷിമേഴ്‌സ് രോഗത്തിലേക്കും നയിക്കുന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങീ നിങ്ങൾക്ക് ചുറ്റുമുള്ളവരുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കുക.

ശ്രവണ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക

കേൾവി കുറവ് പ്രായമായവരിൽ ഡിമെൻഷ്യയ്ക്ക് കാരണമാകുകയും ബുദ്ധിശക്തിയെ ബാധിക്കുകയും ചെയ്യുന്നു. മാത്രമല്ല മറ്റുള്ളവരുമായുള്ള ആശയവിനിമയത്തെ ഇത് സാരമായി ബാധിക്കുന്നു. കേൾവി കുറവിനെ പ്രതിരോധിക്കാനായി ഉച്ചത്തിലുള്ള ശബ്‌ദങ്ങളിൽ നിന്ന് ചെവികളെ സംരക്ഷക്കുക. ആവശ്യമെങ്കിൽ ശ്രവണസഹായി ഉപയോഗിക്കുക.

മാനസികവും ശാരീരികവുമായ ആരോഗ്യം ശ്രദ്ധിക്കുക

വിഷാദം, ഉയർന്ന കൊളസ്ട്രോൾ എന്നിവപോലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ കൃത്യമായി കൈകാര്യം ചെയ്യണം. പതിവായി ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടുന്നതിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

നന്നായി ഉറങ്ങുക

നല്ല ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ പ്രധാനമാണ്. ദിവസവും ശരാശരി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കൃത്യമായി ഉറക്കം ലഭിക്കാതെ വരികയോ സ്ഥിരമായി ഉറക്കം പ്രശ്‌നം നേരിടുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടെകിൽ ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

തലയ്ക്ക് പരിക്കേൽക്കുന്നത് തടയുക

തലക്ക് ഏൽക്കുന്ന പരിക്ക് മറവി രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ തലക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നടക്കുമ്പോൾ വീഴാതിരിക്കുന്നതിനായി തെന്നിപ്പോകാത്ത തരത്തിലുള്ള പാദരക്ഷകൾ ഉപയോഗിക്കുക. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുക. ഇത് മസ്‌തിഷ്ക്കത്തിനേൽക്കുന്ന പരിക്കിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.

മദ്യപാനം കുറയ്ക്കുക

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, ഓർമ്മക്കുറവ്, മാനസിക വൈകല്യങ്ങൾ തുടങ്ങിയ ആരോഗ്യസ്ഥിതികൾക്ക് കാരണമാകുന്ന ഒന്നാണ് അമിതമായ മദ്യപാനം. പുരുഷന്മാർ ദിവസേന രണ്ടിൽ കൂടുതലും സ്ത്രീകൾ ഒന്നിലധികവും ആൽക്കഹോൾ അടങ്ങിയ ഡ്രിങ്ക്സ് കഴിക്കുന്നത് വളരെയധികം ആരോഗത്തിനു ദോഷം ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസം (NIAAA) വ്യക്തമാക്കുന്നു.

പുകയില ഉപയോഗം നിർത്തുക

പുകവലി ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. നല്ല ആരോഗ്യം നിലനിർത്താനും ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ എന്നിവ അകറ്റാനും പുകവലി ഒഴിവാക്കുക.

അതേസമയം മേൽപ്പറഞ്ഞ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ മാത്രം ഡിമെൻഷ്യ തടയാൻ സാധിക്കില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ജീവിതശൈലിയിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഒരു പരിധിവരെ മറവിരോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല നല്ല ആരോഗ്യം നിലനിർത്താനും ഇത് സഹിക്കുന്നു.

Also Read: ഗ്യാസ്ട്രിക് പ്രശ്‌നത്താൽ കഷ്‌ടപ്പെടുന്നാവരാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണക്രമം ശീലമാക്കൂ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.