ETV Bharat / health

കേശ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; ചെറുതല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ - LEMON HEALTH BENEFITS

വിറ്റാമിൻ സിയുടെയും ആന്‍റി ഓക്‌സിഡന്‍റുകളുടെയും സമ്പന്ന ഉറവിടമാണ് ചെറുനാരങ്ങ. ദിവസവും ചെറുനാരങ്ങ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

HEALTH BENEFITS OF LEMON  NUTRITION IN LEMON  ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ  IS IT GOOD TO DRINK LEMON DAILY
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Oct 23, 2024, 7:09 PM IST

ലിപ്പം കൊണ്ട് ചെറുതാണെങ്കിലും പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ചെറുനാരങ്ങ. ദിവസവും നാരങ്ങ ചേർത്ത ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമാണ് ചെറുനാരങ്ങ. ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ വളരെയധികം സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നാരങ്ങ ഗുണം ചെയ്യും. മുടിയുടെ സംരക്ഷണത്തിനും ഇത് ഏറെ ഗുണം നൽകുന്നു. ദിവസേന ചെറുനാരങ്ങ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

വിറ്റാമിൻ സിയും സസ്യ സംയുക്തങ്ങളും നാരങ്ങയിൽ അടങ്ങിയിട്ടുള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാൻ ഗുണകരമാണ്. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ധമനികളിൽ തടസം ഉണ്ടാകാതിരിക്കാനും നാരങ്ങ കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്താം.

ദഹനം മെച്ചപ്പെടുത്തും

ദഹന പ്രശ്‌നങ്ങൾ അകറ്റാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങ. ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നവരെണെങ്കിൽ ഭക്ഷണത്തിൽ നാരങ്ങ ചേർക്കുന്നത് നല്ലതാണ്. ദഹന പ്രശ്‍നം മൂലം ഉണ്ടാകുന്ന വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയവ അകറ്റാനും ഇത് സഹായിക്കും. അതിനാൽ പതിവായി നാരങ്ങ കഴിക്കുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണകരമാണ്.

ശരീരഭാരം കുറയ്ക്കാൻ

നാരങ്ങയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. കൂടതെ ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഗുണം ചെയ്യും. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

കിഡ്‌നി സ്റ്റോൺ അകറ്റാൻ

നാരങ്ങയിൽ സിട്രേറ്റിന്‍റെ ഉയർന്ന സാന്ദ്രതയുള്ളതിനാൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയും. അതിനാൽ സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ചർമ്മത്തിന്‍റെ ആരോഗ്യം

നാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുമാളിൽ നിന്നും സംരക്ഷിക്കും. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും മുറിവുകൾ ഉണക്കാനും വളരെയധികം സഹായിക്കും. ചർമ്മത്തിന്‍റെ യുവത്വം നിലനിർത്താനും ഇത് ഗുണം ചെയ്യും.

മുടിയുടെ സംരക്ഷണം

മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും നാരങ്ങ വളരെയധികം സഹായിക്കും. താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാൻ തലയോട്ടിയിൽ നാരങ്ങ നീര് പുരട്ടുന്നത് ഫലപ്രദമാണ്. മുടിയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും ഇത് നല്ലതാണ്. എന്നാൽ പരിമിതമായ അളവിൽ മാത്രമേ ഇത് പ്രയോഗിക്കാൻ പാടുള്ളൂ.

രോഗപ്രതിരോധശേഷി കൂട്ടും

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ജലദോഷം, പനി തുടങ്ങിയ രോഗ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: പോഷക കലവറ, പ്രമേഹ രോഗികൾക്കും കഴിക്കാം; അറിയാം സീതപ്പഴത്തിന്‍റെ ആരോഗ്യഗുണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.