ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉലുവ. നാരുകൾ, വിറ്റാമിൻ എ, സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിയിട്ടുള്ളതിനാൽ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. രാവിലെ എഴുനേറ്റയുടൻ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നു.
പ്രമേഹം
ഫൈബർ അടങ്ങിയ ഉലുവ കുതിർത്ത് വെള്ളം അതിരാവിലെ കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. നാഷണൽ ലൈബ്രറി ഓഫ് കൗൺസിൽ പ്രസിദ്ധീകരിച്ച ജേർണർ ഓഫ് ഡയബെറ്റിസ് ആൻഡ് മെറ്റബോളിക് ഡിസോർഡേഴ്‌സിലെ പഠനത്തിൽ ഇത് തെളിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ആസ്ത്മ, ആർത്രെറ്റിസ് പോലുള്ള രോഗങ്ങളെ തടയാനും ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
ദഹനം
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ അതിരാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. മാത്രമല്ല അസിഡിറ്റി ഉൾപ്പെടെയുള്ള മറ്റ് ദഹനപ്രശ്‌നങ്ങൾ പ്രതിരോധിക്കാനും ഉലുവ വെള്ളം വളരെ നല്ലതാണ്.
പ്രതിരോധശേഷി
ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദിവസേന ഉലുവ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
കൊളസ്ട്രോൾ
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ നിയന്ത്രിക്കാൻ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉലുവയിട്ട് തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.
ചർമത്തിന്‍റെ ആരോഗ്യം
ദിവസവും ഉലുവ വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുകയും, തിണർപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റാനും ഇത് ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാൻ
ഉലുവ വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ വളരെ ഫലപ്രദമായ ഒരു മാർഗമാണ്. ശരീരത്തിന്‍റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് വളരെയധികം സഹായിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി