നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. പാകം ചെയ്‌തും അല്ലാതെയുമൊക്കെ കഴിക്കാവുന്ന ഒന്നാണിത്. ധാരാളം പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. കാഴ്‌ച ശക്തി നിലനിർത്താൻ ഇത് വളരെയധികം സഹായിക്കും. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്ര രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ഗുണം ചെയ്യുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ
ക്യാരറ്റിൽ കലോറി വളരെ കുറഞ്ഞ അളവിലും ഫൈബർ ഉയർന്ന അളവിലും അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു ഭക്ഷണമാണ് ക്യാരറ്റ്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
നാരുകൾ, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ പതിവായി ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കും
പൊട്ടസ്യത്തിന്‍റെ മികച്ചൊരു ഉറവിടമാണ് ക്യാരറ്റ്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. രക്തക്കുഴലുകൾക്ക് വിശ്രമം നൽകാനും ക്യാരറ്റ് കഴിക്കുന്നത് ഗുണകരമാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
ക്യാരറ്റിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതിനാൽ പതിവായി ക്യാരറ്റ് കഴിക്കാം.
ദഹനം മെച്ചപ്പെടുത്തും
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹന പ്രശ്‌നങ്ങൾ അകറ്റാനും മലബന്ധ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ഗുണം ചെയ്യും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
വൈറ്റമിൻ സി, ആന്‍റി ഓക്സോഡന്‍റുകൾ എന്നിവയുടെ ഒരു കലവറയാണ് ക്യാരറ്റ്. ഇത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ അണുബാധകളെ ചെറുക്കാനും ക്യാരറ്റ് ഫലപ്രദമാണ്.
ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും
കാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ബയോട്ടിൻ എന്നിവ ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും. ഇതിനു പുറമെ മുടിയുടെയും നഖത്തിന്‍റെയും ആരോഗ്യം നിലനിർത്തുനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പവർഫുളാണ് ഈ പഴം; ഡയറ്റിൽ ഉൾപ്പെടുത്താം പതിവായി, ആരോഗ്യ ഗുണങ്ങൾ നിരവധി