ETV Bharat / health

കൊവിഡിന് ശേഷം മനുഷ്യന്‍റെ മനസിന് എന്ത് പറ്റി? മാനസികാരോഗ്യം കുറഞ്ഞു; ആഗോള തലത്തിലെ പഠനറിപ്പോർട്ട്

കൊവിഡ് 19 മാനസികാരോഗ്യത്തിൽ നീണ്ടുനിൽക്കുന്ന സ്വാധീനം ചെലുത്തുന്നു. കൊവിഡിന് മുൻപുണ്ടായിരുന്ന മാനസികാരോഗ്യ തലത്തിലെത്താൻ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. 71 രാജ്യങ്ങളിൽ നടത്തിയ ഒരു ആഗോള സർവേയെപ്പറ്റി മുതിർന്ന മാധ്യമപ്രവർത്തകൻ തൗഫീഖ് റാഷിദ് നടത്തിയ അവലോകനം

Covid and Mental Health  Covid 19  Post Covid Mental health  Mental health
global mental health report published
author img

By ETV Bharat Kerala Team

Published : Mar 11, 2024, 7:44 PM IST

Updated : Mar 12, 2024, 6:50 AM IST

കൊവിഡ് 19 മഹാമാരി ശരീരത്തെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നില്ല, പലരുടെയും മനസിനെയും കൊവിഡ് സ്വാധീനിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം മാനസികാരോഗ്യം കുറച്ചുകൂടെ മോശമായതായാണ് പലരുടെയും അനുഭവസാക്ഷ്യം. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ പുതിയ ആഗോള മാനസികാരോഗ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇന്ത്യ അടക്കമുള്ള 71 രാജ്യങ്ങളുടെ ആഗോള മാനസികാരോഗ്യ റിപ്പോർട്ട് സൂചിപ്പിക്കുന്നത് കൊവിഡിന് മുൻപ് ജനങ്ങൾക്കുണ്ടായിരുന്ന സന്തോഷവും സമാധാനവും ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നാണ്. റിപ്പോർട്ട് അനുസരിച്ച് ഏറ്റവും മോശമായത് ചെറുപ്പക്കാരുടെ അവസ്ഥയാണ്, 35 വയസ്സിന് താഴെയുള്ളവർ. അവരിൽ കൊവിഡ് സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ വളരെക്കാലം നീണ്ടുനിൽക്കുന്നു. അതേസമയം 65 വയസ്സിന് മുകളില്‍ പ്രായമുള്ളരെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.

ഗ്ലോബൽ മൈൻഡ് പ്രോജക്‌റ്റിൻ്റെ വാർഷിക പ്രസിദ്ധീകരണമായ മെൻ്റൽ സ്‌റ്റേറ്റ് ഓഫ് വേൾഡ് റിപ്പോർട്ടിൻ്റെ ഭാഗമായാണ് ഇത് വെളിപ്പെടുത്തിയത്. ഓരോ വർഷവും പുറത്തിറങ്ങുന്ന റിപ്പോർട്ടില്‍ ജനസംഖ്യയുടെ മാനസികാവസ്ഥ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ട്രെൻഡിലുണ്ടാകുന്ന മാറ്റങ്ങൾ, അവയുടെ കാരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ വർഷത്തില്‍ ഇടയ്‌ക്കിടെ ഇറങ്ങുന്ന റാപ്പിഡ് റിപ്പോർട്ടുകൾ ഈ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്‌ചയും കാഴ്‌ചപ്പാടുകളും അവതരിപ്പിക്കുന്നു.

71 രാജ്യങ്ങളിൽ നിന്നുള്ള 41,9,175 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് 2023 ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏതാനും ദിവസം മുൻപാണ് 13 ഭാഷകളിൽ ഈ റിപ്പോർട്ട് പുറത്തിറങ്ങിയത്. റിപ്പോര്‍ട്ടിനായി മാനസികാരോഗ്യത്തിൻ്റെ 47 വശങ്ങളാണ് വിലയിരുത്തിയത്.

ആറ് വിഭാഗങ്ങളില്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യ ഘടകം (മെന്‍റൽ ഹെൽത്ത് ക്വോഷ്യന്‍റ് ) കണ്ടെത്താനാണ് വിലയിരുത്തൽ ലക്ഷ്യമിടുന്നത്. മാനസികാവസ്ഥയും കാഴ്‌ചപ്പാടും, സാമൂഹിക ഇടപെടല്‍, മുന്നേറ്റവും പ്രചോദനവും, മനസും-ശരീരവും തമ്മിലുള്ള ബന്ധം, അറിവും പൊരുത്തപ്പെടുത്തലും, പ്രതിരോധശേഷി എന്നീ ഘടകങ്ങളെ മുന്നിർത്തിയായിരുന്നു വിവരശേഖരണം നടന്നത്.

ആളുകളുടെ ജീവിതശൈലി, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ചലനാത്മകത, വ്യക്തിപരമായി നേരിട്ട ആഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സർവേ ശേഖരിക്കുന്നു. പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ആളുകൾക്ക് ഒരു സ്കോർ നൽകുന്നു.

ഈ വർഷത്തെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ: കൊവിഡ് മഹാമാരിക്ക് ശേഷം കുറഞ്ഞ മാനസിക സൗഖ്യത്തിൽ നിന്ന് കരകയറാനുള്ള ഒരു ലക്ഷണവും ഈ വർഷത്തെ റിപ്പോർട്ടിലില്ല. ആഗോള തലത്തിലും ഓരോ രാജ്യങ്ങളുടെ കാര്യത്തിലും ഇത് ഇങ്ങനെതന്നെയാണ്. കൊവിഡിന് ശേഷം കുത്തനെ ഇടിഞ്ഞ മാനസികാരോഗ്യം മെച്ചപ്പെട്ടിട്ടില്ല.

ഇത് കൊവിഡ് മഹാമാരിയുടെ നീണ്ടുനിൽക്കുന്ന ആഘാതത്തെക്കുറിച്ചും, നമ്മുടെ ജീവിതത്തിലും ജോലിയിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. റിമോട്ട് വർക്കിങ്, ഓൺലൈൻ കമ്യൂണിക്കേഷൻ, അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണത്തിൻ്റെ ഉപഭോഗം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്കിൻ്റെ ഉപയോഗം എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം നമ്മെ മോശം മാനസികാരോഗ്യത്തിലേക്ക് തള്ളിവിട്ടതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന്.

മുൻ വർഷങ്ങളിലെന്നപോലെ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ റാങ്കിങില്‍ ഒന്നാമതെത്തി. അതേസമയം സമ്പന്ന രാജ്യങ്ങളായ യുകെ, ഓസ്‌ട്രേലിയ എന്നിവ ഏറ്റവും താഴെയാണ്. ഉയര്‍ന്ന സമ്പത്തും, വലിയ വികസനവും മികച്ച മാനസികാരോഗ്യത്തിലേക്ക് നയിക്കണമെന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഗ്ലോബൽ മൈൻഡ് പ്രോജക്‌റ്റിൽ നിന്നുള്ള വിവരങ്ങള്‍ ഈ പാറ്റേണുകളെ സ്വാധീനിച്ച പ്രധാന ഘടകങ്ങളെയും തിരിച്ചറിഞ്ഞു. ചെറുപ്പത്തിൽ തന്നെ ഒരു സ്‌മാർട്ട്‌ഫോൺ നേടുക, പതിവായി അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണം കഴിക്കുക, ഇൻ്റർനെറ്റ് സൗഹൃദങ്ങള്‍, അവ മൂലം വഷളാകുന്ന കുടുംബ ബന്ധങ്ങള്‍ എന്നിവയെല്ലാമാണത്.

ആരാണ് ഏറ്റവും സന്തുഷ്‌ടര്‍: ഡൊമിനിക്കൻ റിപ്പബ്ലിക്കിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം. 300-ൽ 91 ആണ് ഇവിടെ ശരാശരി MHQ. ആശ്ചര്യപ്പെടുത്തുന്നത് രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾക്കിടയിലും അവര്‍ 89 പോയന്‍റ് സ്കോർ ചെയ്‌തു. 88 പോയന്‍റ് സ്കോർ ചെയ്‌ത ടാൻസാനിയ മൂന്നാമതാണ്.

അസന്തുഷ്‌ടമായ രാജ്യങ്ങൾ: പട്ടികയിൽ ഏറ്റവും പിന്നിൽ ഉസ്ബെക്കിസ്ഥാൻ ആണ്. യുകെ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഈജിപ്‌ത് എന്നീ രാജ്യങ്ങളുടെയും സ്ഥാനവും പിന്നിലാണ്.

ഇന്ത്യയുടെ സ്ഥാനം: മാനസികാരോഗ്യ റിപ്പോർട്ടില്‍ ഇന്ത്യ 61-ാം സ്ഥാനത്താണ്. അയൽരാജ്യമായ പാകിസ്ഥാൻ 58-ാം റാങ്കുമായി അൽപ്പം ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചത്. അസന്തുഷ്‌ടമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

ഡ്രൈവ് & മോട്ടിവേഷൻ സ്‌കോറുകളിൽ ഇന്ത്യ, പാക്കിസ്ഥാൻ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് സമാനമായ റാങ്കുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന സ്‌കോറുകൾ ലഭിച്ചു. കാനഡ, ജർമ്മനി, അയർലൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, യുകെ എന്നീ രാജ്യങ്ങളുടെ അഡാപ്റ്റബിലിറ്റി & റെസിലിയൻസ് സ്‌കോറുകൾ സമാന റാങ്കുള്ള രാജ്യങ്ങളുമായി മറ്റ് താരതമ്യം ചെയ്യുമ്പോൾ കുറവാണ്. യുഎസിന് സമാനമായ റാങ്കുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൈൻഡ്-ബോഡി കണക്ഷൻ സ്‌കോറുകൾ കുറവാണ്. അതേസമയം ഇന്ത്യ, പാകിസ്ഥാൻ, ബൊളീവിയ എന്നിവിടങ്ങളില്‍ ഈ സ്‌കോറുകൾ ഉയര്‍ന്ന നിലയിലാണ്.

ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങൾ

Covid and Mental Health  Covid 19  Post Covid Mental health  Mental health
ഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങൾ
  1. ഡൊമിനിക്കൻ റിപ്പബ്ലിക്
  2. ശ്രീലങ്ക
  3. ടാൻസാനിയ
  4. പനാമ
  5. മലേഷ്യ
  6. നൈജീരിയ
  7. വെനസ്വേല
  8. എൽ സാൽവഡോർ
  9. കോസ്‌റ്റാറിക്ക
  10. ഉറുഗ്വേ

ഏറ്റവും അസന്തുഷ്‌ടരായ പത്ത് രാജ്യങ്ങൾ

അസന്തുഷ്‌ടമായ പത്ത് രാജ്യങ്ങൾ
  1. ഉസ്ബെക്കിസ്ഥാൻ
  2. യുകെ
  3. ദക്ഷിണാഫ്രിക്ക
  4. ബ്രസീൽ
  5. താജിക്കിസ്ഥാൻ
  6. ഓസ്ട്രേലിയ
  7. ഈജിപ്‌ത്
  8. അയർലൻഡ്
  9. ഇറാഖ്
  10. യെമൻ

Last Updated : Mar 12, 2024, 6:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.