ETV Bharat / health

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് വേഗം നിർത്തിക്കോ...!

തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നത്. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാൻ സാധിയ്ക്കും. അതിനായി ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

BLOOD PRESSURE  FOODS TO AVOID WITH HIGH BP  WORST FOODS FOR HIGH BLOOD PRESSURE  HIGH BLOOD PRESSURE DIET
Representative Image (Getty Images)
author img

By ETV Bharat Health Team

Published : Oct 20, 2024, 4:34 PM IST

ലോകത്തുടനീളമുള്ള നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉയർന്ന രക്തസമ്മർദ്ദം. അമിതമായ ഉപ്പിന്‍റെ ഉപയോഗം, പൊണ്ണത്തടി, മദ്യപാനം, പുകവലി തുടങ്ങിയ തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കുന്നത്. ഹൃദയം, തലച്ചോറ്, വൃക്ക എന്നീ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ ഉയർന്ന രക്തസമ്മർദ്ദം കാരണമാകാറുണ്ട്. എന്നാൽ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിയ്ക്കും. അതിനായി ഡയറ്റിൽ നിന്നും ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

ഉപ്പ്

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുകയാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ

എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇവയിൽ കൂടുതൽ അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പും കൂടുതലായിരിക്കും. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കണം.

കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ

കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങളും ഉയർന്ന രക്തസമ്മർദ്ദത്തിന് കരണമാകുന്നവയാണ്. ഉയർന്ന രക്തസമ്മർദ്ദം ഇല്ലാത്ത ആളുകളിൽ പോലും ഇത് രക്തസമ്മർദ്ദം വർധിക്കാൻ ഇടയാക്കും. അതിനാൽ ദിവസത്തിൽ 4 കപ്പിൽ അധികം കാപ്പി കുടിയ്ക്കാൻ പാടില്ല. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകും.

പഞ്ചസാര

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കഫീൻ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഐസ്ക്രീം, ചോക്ലേറ്റ്, കേക്ക്, കാപ്പി തുടങ്ങിയ മധുരമുള്ള ഭക്ഷണപാനീയങ്ങളും ഒഴിവാക്കുക. ഇവ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും.

ജങ്ക് ഫുഡ്

രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്ന ഒന്നാണ് ജങ്ക് ഫുഡ്. പിസ, സാൻഡ്‌വിച്ച്, ബർഗർ എന്നിവയിൽ സോഡിയത്തിന്‍റെ അളവ് കൂടുതലായിരിക്കും. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകും. അതിനാൽ ഇവ കഴിക്കുന്നത് ഒഴിവാക്കുക.

മദ്യം

ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ മദ്യപാനം രക്തസമ്മർദ്ദം കൂട്ടും. കൂടാതെ ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുയും ചെയ്യും.

സംസ്‌കരിച്ച മാംസം

സംസകരിച്ച മാംസം, മട്ടൻ, ബീഫ് എന്നിവ ഡയറ്റിൽ നിന്നും ഒഴിവാക്കുക. ഇത് രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകും. അതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഇവ കഴിക്കരുത്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം; ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.