ETV Bharat / health

കുട്ടിക്കാലത്ത് മലിന വായു ശ്വസിച്ചാല്‍ ഭാവിയിൽ 'പണി' കിട്ടും; പഠനം പുറത്ത്, വിശദമായി അറിയാം.... - AIR POLLUTION ISSUES - AIR POLLUTION ISSUES

കുട്ടിക്കാലത്ത് അഭിമുഖീകരിക്കുന്ന വായു മലിനീകരണം ഭാവിയില്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം.

വായു മലിനീകരണം  AIR POLLUTION DURING CHILDHOOD  AIR POLLUTION AFFECT LUNG HEALTH  ശ്വാസകോശ ആരോഗ്യം
ശ്വാസകോശം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 2:51 PM IST

ന്യൂ ഡൽഹി: മലിനീകരണം കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകതയെ അടിവരയിടുന്ന പഠനം പുറത്തുവിട്ട് സതേൺ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. കുട്ടിക്കാലത്ത് മലിന വായുവുമായി സമ്പർക്കം പുലർത്തുന്നവര്‍ക്ക് പിന്നീടുള്ള ജീവിതത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത ഏറെയാണെന്നാണ് പഠനം. അമേരിക്കൻ ജേണൽ ഓഫ് റെസ്‌പിറേറ്ററി ആൻഡ് ക്ലിനിക്കൽ കെയർ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുട്ടി ജനിച്ചു വളര്‍ന്ന പ്രദേശത്തെ വായു മലിനീകരണവും മുതിർന്നതിനു ശേഷം ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ, കഫം തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് മലിനമായ വായു ശ്വസിക്കുന്നത്, ശ്വസനവ്യവസ്ഥയിൽ കൂടുതൽ സൂക്ഷ്‌മമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പഠനം തെളിയിക്കുന്നു. അത് പ്രായപൂർത്തിയായിട്ടും നമ്മെ ബാധിക്കുന്നുവെന്നും കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ പോപ്പുലേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് സയൻസസ് അസിസ്റ്റൻ്റ് പ്രൊഫസർ എറിക്ക ഗാർസിയ പറഞ്ഞു.

ശരാശരി 32 വയസുള്ള 1,308 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇതില്‍ നാലിലൊന്ന് പേർക്കും ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി ഫലങ്ങൾ കാണിക്കുന്നു. പതിനേഴ് വയസ് വരെ രണ്ട് തരം മലിനീകരണ വസ്‌തുക്കളുമായി സമ്പർക്കം പുലർത്തുന്നതു വഴിയാണ് ആളുകള്‍ക്ക് ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. പൊടി, പൂമ്പൊടി, കാട്ടുതീയിൽ നിന്നുള്ള ചാരം, വ്യാവസായിക ഉദ്‌വമനം, വാഹനങ്ങളുടെ എക്‌സ്‌ഹോസ്‌റ്റിൽ നിന്നുള്ളവ എന്നിങ്ങനെയുള്ള വായുവിലെ ചെറിയ കണങ്ങളാണ് ഒരു വിഭാഗം.

നൈട്രജൻ ഡയോക്സൈഡ് , വാഹനങ്ങൾ, വിമാനങ്ങൾ, ബോട്ടുകൾ, പവർ പ്ലാൻ്റുകൾ എന്നിവയിലെ ജ്വലനത്തിൻ്റെ ഉപോൽപ്പന്നം എന്നിവയും ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നു. വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ കൂടുതലും ബാധിക്കുന്നത് കുട്ടികള്‍ മലിനമായ വായു ശ്വസിക്കുമ്പോഴാണെന്ന് പഠനം കണ്ടെത്തുന്നു.

കുട്ടികളുടെ ശ്വസന, രോഗപ്രതിരോധ സംവിധാനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന സമയം വായു മലിനീകരണം അവരെ കൂടുതല്‍ ദോഷകരമായി ബാധിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന നൈട്രജൻ ഡൈ ഓക്സൈഡിൻ്റെയും കണികാപദാർത്ഥങ്ങളുടെയും എക്സ്പോഷറാണ് മുതിർന്നവരിലെ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള ഒരു കാരണം. വായു മലിനീകരണം തടയേണ്ടുന്നതിന്‍റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്നതാണ് കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഈ പഠനം.

ALSO READ:ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വ്യായാമം ചെയ്യാത്തവര്‍; ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.