തെലങ്കാന: തെലുങ്കാനയിൽ ഹൃദയാഘാതം മൂലം ഒൻപത് വയസുകാരൻ മരിച്ചു. ജഗിത്യാല ജില്ലയിലെ ധരൂർ നഗരത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ജഗിത്യാലയിലെ കാർഷിക വിപണിയിലെ ജീവനക്കാരനായ ഗംഗാധന്‍റെ മകൻ ബാലെ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. മൗണ്ട് കാര്‍മൽ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹർഷിത്.
കുടുംബാംഗങ്ങൾക്കൊപ്പം തിരുപ്പതി ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ കുട്ടിക്ക് ഛർദ്ദി അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ എത്തിയ ശേഷവും കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജഗിത്യാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നന്തിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
കോവിഡിന് ശേഷം നിരവധി യുവാക്കൾ പെട്ടന്ന് മരിക്കുന്നതായി കാണുപ്പെടുന്നു. ഇപ്പോൾ കുട്ടികളെയും അസുഖം ബാധിക്കുന്നു. അതിനാൽ തന്നെ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുട്ടികളിൽ നെഞ്ച് വേദന, ഹൃദയമിടിപ്പിലെ അസ്വാഭികത എന്നിവ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്ന് വിദഗ്ദ്ധർ നിർദേശിച്ചു.