ETV Bharat / health

ഹൃദയാഘാതം മുൻകൂട്ടി അറിയാൻ രക്തപരിശോധന; ഉപ്‌സാല സർവകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് - Stroke Predict Blood Test - STROKE PREDICT BLOOD TEST

ഹൃദയാഘാതത്തിന്‍റെ സാധ്യത മുൻകൂട്ടി അറിയുന്നതിന് സഹായിക്കുന്ന രക്ത പരിശോധന വികസിപ്പിച്ചു. സ്‌വീഡയിലെ ഉപ്‌സാല സർവകലാശാലയിലെ ഗവേഷകരാണ് രക്ത പരിശോധന കണ്ടുപിടിച്ചത്.

UPPSALA UNIVERSITY Health Report  BLOOD TEST CAN PREDICT STROKE  ഹൃദയാഘാത സാധ്യത പ്രവചനം  ഹൃദയാഘാതം രക്ത പരിശോധന
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 16, 2024, 4:34 PM IST

സ്‌വീഡയിലെ ഉപ്‌സാല സർവകലാശാലയിലെ ഗവേഷകർ ഹൃദയാഘാത സാധ്യത പ്രവചിക്കാൻ കഴിയുന്ന രക്തപരിശോധന വികസിപ്പിച്ചെടുത്തു. രക്തത്തിലെ മസ്‌തിഷ്‌ക ആരോഗ്യ ബയോ മാർക്കറായ ന്യൂറോഫിലമന്‍റ് അളക്കുന്നതിനാണ് ഈ പരിശോധന രൂപകൽപന ചെയ്‌തിരിക്കുന്നത്. ഒരു പഠനത്തിന്‍റെ ഭാഗമായി ഉയർന്ന അളവിലുള്ള ന്യൂറോഫിലമെൻ്റുകൾ സ്ട്രോക്കിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

ഏട്രിയൽ ഫൈബ്രിലേഷനുള്ള 3,000 ത്തിലകം രോഗികളിൽ നിന്നുള്ള രക്ത സാമ്പിളുകളിലെ ന്യൂറോഫിലമെൻ്റിൻ്റെ അളവ് വിശകലനം ചെയ്യുന്നതാണ് പഠനത്തിൽ ഉൾപ്പെട്ടത്. ഒന്നര വർഷത്തെ നിരീക്ഷണ കാലാവധിയിൽ ഏറ്റവും ഉയർന്ന അളവിലുള്ള ന്യൂറോഫിലമെൻ്റ് ഉള്ളവർക്ക് ഏറ്റവും താഴ്‌ന്ന നിലയിലുള്ള വ്യക്തികളേക്കാൾ മൂന്നിരട്ടിയിലധികം സ്ട്രോക്ക് അപകട സാധ്യതയുണ്ട്.

ഉപ്‌സാല സർവകലശാല ആശുപത്രി കാർഡിയോളജിസ്റ്റും ഉപ്‌സാല സർവകലാശാലയിലെ ഗവേഷകയുമായ ജൂലിയ ഔലിനാണ് പഠനത്തിന്‍റെ പ്രധാന രചയിതാവ്. ഉപ്‌സാല സർവകലാശാല ആശുപത്രിയിൽ സ്ട്രോക്ക് ഫിസിഷ്യൻ കാൾ സ്ജോലിൻ ആണ് പഠനത്തിൻ്റെ സഹ രചയിതാവ്. സ്‌ജോലിൻ പറയുന്നത് ഇങ്ങനെ 'ഈ രീതിയിൽ തലച്ചോറിൽ ഏട്രിയൽ ഫൈബ്രിലേഷൻ്റെ പ്രഭാവം അളക്കാൻ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞില്ല'.

ഏട്രിയൽ ഫൈബ്രിലേഷൻ ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുന്നതിനാൽ, രണ്ടും വിലയിരുത്തുമ്പോൾ കൃത്യത മെച്ചപ്പെടുന്നു എന്നത് യുക്തിസഹമാണ്."ഞങ്ങൾ വളരെക്കാലമായി ന്യൂറോഫിലമെൻ്റിനെക്കുറിച്ച് ബോധവാനായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ മാത്രമാണ് ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് ഞങ്ങൾ മനസിലാക്കാൻ തുടങ്ങിയത്'.

വ്യത്യസ്‌ത ആരോഗ്യ പരിചരണ ചികിത്സകൾ ന്യൂറോഫിലമെൻ്റ് ലെവലിനെ എങ്ങനെ ബാധിക്കുന്നുവെന്നും ഇത് സ്‌ട്രോക്കിൻ്റെയോ മരണനിരക്കിൻ്റെയോ അപകടസാധ്യതയെ ബാധിക്കുമോ എന്നും പര്യവേക്ഷണം ചെയ്യാൻ ഗവേഷണ സംഘം പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കണ്ടെത്തലുകൾ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള മറ്റ് ഗ്രൂപ്പുകളിലേക്കും കൈമാറാൻ കഴിയും. എന്നാലും ഇത് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് ജൂലിയ ഔലിൻ പറഞ്ഞു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ലളിതമായ രക്തപരിശോധനയിലൂടെ തലച്ചോറിൻ്റെ ആരോഗ്യം ആത്യന്തികമായി വിലയിരുത്താൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ജൂലിയ ഔലിൻ കൂട്ടിച്ചേര്‍ത്തു.

Also Read : രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം - BP INCREASES RISK OF STROKES

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.