രാവിലെ എഴുന്നേറ്റാൽ ചായയിലൂടെ ഒരു ദിവസം ആരംഭിക്കുന്നവരാണ് മിക്കവരും. ദിവസവും കുറഞ്ഞത് രണ്ടു നേരമെങ്കിലും ചായ കുടിച്ചില്ലെങ്കിൽ ഉന്മേഷ കുറവ്, ക്ഷീണം, തലവേദന എന്നിവ അനുഭവപ്പെടുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. ഇന്ത്യക്കാർക്ക് ചായയെന്നാൽ ഒരു വികാരമാണെന്നു പറയുന്നതാകും ശരി. ലെമൺ ടീ, ബ്ലാക്ക് ടീ, ഗ്രീൻ ടീ, ഹിബിസ്‌കസ് ടീ എന്നിങ്ങനെ ചായ പലതരത്തിലുണ്ട്. ഇതിലൊക്കെ തന്നെ പഞ്ചാര ചേർത്ത് കഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ചായയിൽ ഒരൽപം ഉപ്പ് ചേർത്തലോ? അതിശയം തോന്നുന്നുണ്ടല്ലേ എങ്കിൽ സ്വാഭാവികം മാത്രം. ദിവസവും കുടിക്കുന്ന ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുമ്പോൾ അത്ഭുതകരമായ ഗുണങ്ങളാണ് ആരോഗ്യത്തിന് ലഭിക്കുന്നത്.
ദഹനപ്രക്രിയ മെച്ചപ്പെടുന്നു
ശരീരത്തിലെ ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥമാണ് ഉപ്പ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ ഇത് വളരെയധികം ഗുണം ചെയ്യുന്നു.
പ്രതിരോധശേഷി കൂട്ടുന്നു
ശരീരത്തിലെ പ്രതിരോധശേഷി നിലനിർത്താൻ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. സീസണൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവും ഉപ്പിനുണ്ട്.
ജലാംശം
ഒരു പ്രകൃതിദത്ത ഇലക്ട്രോലൈറ്റാണ് ഉപ്പ്. വേനൽക്കാലത്ത് ശരീരം അമിതമായ വിയർക്കുമ്പോൾ ശരീരത്തിൽ നിന്ന് ഉപ്പിന്‍റെ അംശം നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഉപ്പ് സഹായിക്കുന്നു.
പോഷക സമ്പുഷ്‌ടം
സോഡിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയാൽ സമ്പുഷ്‌ടമാണ് ഉപ്പ്. ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ ഈ പോഷകങ്ങൾ ആവശ്യമാണ്.
ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ചായയിൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മുഖക്കുരു പാടുകൾ എന്നിവ അകറ്റുകയും ചർമ്മത്തെ തിളക്കമുള്ളതും മൃദുവാക്കാനും ഇത് സഹായിക്കുന്നു.
കയ്പ്പ് കുറയ്ക്കുന്നു
കയ്പേറിയ രുചി നിർവീര്യമാക്കാനുള്ള കഴിവ് ഉപ്പിനുണ്ട്. ചായയുടെ കയ്പ്പ് കുറയ്ക്കാനും ഉപ്പ് വളരെ ഉപയോഗപ്രദമാണ്.
മൈഗ്രേനിന് ആശ്വാസം നൽകുന്നു
ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കുന്നത് മൈഗ്രേൻ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകും. മനസിനെ ശാന്തമാക്കാനും ശരീര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉപ്പ് ഗുണം ചെയ്യും.
രുചി വർദ്ധിപ്പിക്കുന്നു
ചായയുടെ മധുരം വർദ്ധിപ്പിക്കാൻ ഉപ്പ് സഹായിക്കുന്നു. പ്രത്യേകിച്ച് മധുരം ചേർക്കാതെ കുടിക്കുന്ന ഗ്രീൻ ടീ, വൈറ്റ് ടീ എന്നിവയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുമ്പോൾ രുചി കൂടുതൽ നല്ലതാകുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: മൺസൂൺ കാലത്തെ അലർജി വില്ലനാകുന്നുണ്ടോ? എന്നാൽ ആയുർവേദത്തിലുണ്ട് പ്രതിവിധി