ETV Bharat / health

വെളുത്തുള്ളി ചായയുടെ 8 അത്ഭുതകരമായ ഗുണങ്ങൾ; എന്തൊക്കെയെന്ന് അറിയാം - benefits of Garlic Tea

author img

By ETV Bharat Health Team

Published : Sep 11, 2024, 1:00 PM IST

രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ വെളുത്തുള്ളി ചായ വളരെയധികം സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനുമുള്ള കഴിവ് വെളുത്തിയിലുണ്ട്.

GARLIC TEA  HELATH BENEFITS OF GARLIC TEA  വെളുത്തുള്ളി ചായ  HOW TO MAKE GARLIC TEA
Representative Image (ETV Bharat)

ലതരം ചായകൾ കുടിച്ചിട്ടുള്ളവരായിരിക്കാം നിങ്ങൾ. ഗ്രീൻ ടീ, ലെമൺ ടീ, ബ്ലാക്ക് ടീ, മിൽക്ക് ടീ, ജിഞ്ചർ ടീ, ഹൈബിസ്‌ക്കസ് ടീ എന്നിവ നിങ്ങൾക്ക് സുപരിചിതമായിരിക്കാം. ശരീരത്തിൽ പലതരം ഗുണങ്ങൾ നൽകുന്നവയാണ് ഈ ചായകൾ. എന്നാൽ വെളുത്തുള്ളി ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? അധികമാർക്കും അറിയാത്ത അത്ഭുതകരമായ ഗുണങ്ങളാണ് വെളുത്തുള്ളി ചായയിൽ അടങ്ങിയിരിക്കുന്നത്. ജീവിതശൈലി രോഗങ്ങളിലെ പ്രധാനിയായ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ ചായ വളരെയധികം സഹായിക്കുന്നു. ഇതിനു പുറമെ മറ്റ് നിരവധി ഗുണങ്ങളും വെളുത്തുള്ളി ചായ കുടിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം ....

വെളുത്തുള്ളി ചായ കുടിക്കുന്നതിൻ്റെ 8 ഗുണങ്ങൾ

ആന്‍റി ബാക്‌ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് അണുബാധകൾ അകറ്റാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ആയുഷ് യാദവ് പറയുന്നു. വെളുത്തുള്ളിൽ ചായയിൽ ഇഞ്ചി, കറുവപ്പട്ട, എന്നിവ ചേർക്കുമ്പോൾ രുചി വർധിപ്പിക്കുകയും ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുന്നു.

1) പ്രമേഹ രോഗികൾ വെളുത്തുള്ളി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.

2. വെളുത്തുള്ളിയിൽ സർഫർ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ശരീരത്തെ ഡീറ്റോക്‌സ് ചെയ്യാനും ഇത് നല്ലതാണ്.

3) ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി ചായ സഹായിക്കുന്നു. ശരീരത്തിൻ്റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ ഈ ചായ പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉപാപചയ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

4. രക്തചംക്രമണം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനുമുള്ള കഴിവ് വെളുത്തിയ്ക്കുണ്ട്. അതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി ചായ ഗുണം ചെയ്യുന്നു. പതിവായി വെളുത്തുള്ളി ചായ കുടിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കൻ സഹായിക്കും.

5. മഞ്ഞുകാലത്തെ പനി, ചുമ തുടങ്ങിയ അസുഖങ്ങളെ തടയാൻ വെളുത്തുള്ളി ചായ ഗുണം ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയും ഇത് നല്ലതാണ്.

6. വെളുത്തുള്ളിയിൽ ആന്‍റി ബാക്‌ടീരിയൽ, ആന്‍റി വൈറൽ ഗുണങ്ങൾ ധാരാളമുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം ഫലപ്രദമാണ്. അതിനാൽ തന്നെ മികച്ച ഒരു ആന്‍റി ബയോട്ടിക് പാനീയമാണ് ഈ ചായ.

7. ശരീരത്തിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ വെളുത്തുള്ളി ചായ സഹായിക്കുന്നു

8. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ് വെളുത്തുള്ളി ചായ.

വെളുത്തുള്ളി ചായ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാം ?

ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളമെടുത്ത് തളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ് സ്‌പൂൺ ചതച്ച വെളുത്തുള്ളി ചേർക്കുക. ശേഷം കുറഞ്ഞ തീയിൽ അഞ്ച് മിനിറ്റ് ചായ തിളപ്പിക്കുക. ഇതിനുശേഷം ഒരു കപ്പിലേക്ക് ചായ അരിച്ചെടുത്ത് കുടിക്കാം.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Ref:-https://www.ncbi.nlm.nih.gov/pmc/articles/PMC7402177/

Also Read: ഈ രീതിയിൽ റൊട്ടി ഉണ്ടാക്കുന്നവരാണോ നിങ്ങൾ ? ക്യാൻസർ സാധ്യത വർധിക്കുമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.