ETV Bharat / health

നടത്തം ശീലമാക്കാം; ഇതാ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന അഞ്ച് ഗുണങ്ങൾ - 5 surprising benefits of walking - 5 SURPRISING BENEFITS OF WALKING

നടത്തം മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്നു. സ്‌തനാർബുദ സാധ്യത കുറയ്ക്കുന്നതിനോടൊപ്പം രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

HEALTH BENEFIT OF WALKING  SURPRISING BENEFITS OF WALKING  വ്യായാമം  നടത്തത്തിന്‍റെ ഗുണങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 7:11 PM IST

രീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സാഹായിക്കുന്ന എറ്റവും പ്രധാനപ്പെട്ട ഘടകമാണ് വ്യായാമം. സ്ഥിരമായുള്ള വ്യായാമം ശരിരത്തെ കൂടുതൽ വഴക്കമുള്ളതും അയവുള്ളതുമാക്കുന്നു. മാത്രമല്ല പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ മുക്തരാക്കുകയും ചെയ്യുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും എവിടെ വച്ചും ചെയ്യാൻ കഴിയുന്ന വ്യായാമാണ് നടത്തം. വിവിധ ഗവേഷകർ നടത്തിയ വ്യത്യസ്‌ത പഠനങ്ങളിൽ നടത്തത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ദിവസേനയുള്ള നടത്തം നിരവധി ഗുണങ്ങളാണ് നിങ്ങൾക്ക് നൽകുന്നത്. നടത്തത്തിലൂടെ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന അഞ്ച് ഗുണങ്ങൾ ഇതാ.

ഭാരം വർദ്ധിപ്പിക്കുന്ന ജീനുകളെ പ്രതിരോധിക്കുന്നു.

പൊണ്ണത്തടി പ്രോത്സാഹിപ്പിക്കുന്ന 32 ജീനുകളെ കുറിച്ചും ഇവ ശരീരഭാരം വർധിപ്പിക്കുന്നതിന് എത്രത്തോളം സംഭാവന ചെയ്യുന്നുവെന്നും നിർണയിക്കുന്നതിനായി ഹാർവാർഡ് ഗവേഷകർ പഠനം നടത്തിയിരുന്നു. 12,000-ത്തിലധികം ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ ദിവസവും ഒരു മണിക്കൂറോളം നടക്കുന്ന ആളുകളിൽ പൊണ്ണത്തടിയ്ക്ക് കാരണമാകുന്ന ജീനുകളുടെ സ്വാധീനം പകുതിയായി കുറഞ്ഞിരുന്നതായി പഠനം കണ്ടെത്തി.

മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്നു

എക്‌സെറ്റർ സർവകലാശാലയിൽ നടത്തിയ വിവിധ പഠനങ്ങൾ പറയുന്നത് ദിവസവും 15 മിനിറ്റോളമുള്ള നടത്തം ചോക്ലേറ്റിനോടുള്ള ആസക്തി നിയന്ത്രിക്കാൻ സാധിക്കുമെന്നാണ്. കൂടാതെ സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ കഴിക്കുന്ന ചോക്ലേറ്റിൻ്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പഠനം കണ്ടെത്തി. പലതരം മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ ദിവസേനയുള്ള നടത്തം സഹായിക്കുമെന്നും ഏറ്റവും പുതിയ ഗവേഷണം സ്ഥിരീകരിക്കുന്നു.

സ്‌തനാർബുദ സാധ്യത കുറയ്ക്കുന്നു

ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ സ്‌തനാർബുദ സാധ്യത തടയുമെന്ന് നേരത്തെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ആഴ്‌ചയിൽ മൂന്ന് മണിക്കൂറോ അതിൽ കുറഞ്ഞ സമയമോ നടക്കുന്ന സ്‌ത്രീകളേക്കാൾ ഏഴോ അതിലധികമോ മണിക്കൂർ നടക്കുന്ന സ്ത്രീകൾക്ക് 14% സ്‌തനാർബുദ സാധ്യത കുറവാണെന്ന് ഒരു അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠനം കണ്ടെത്തി. സ്‌തനാർബുദ സാധ്യതയുള്ള അമിത ഭാരമുള്ള സ്ത്രീകളിൽ പോലും ക്യാൻസർ സാധ്യത കുറയ്ക്കാൻ നടത്തം സഹായിക്കുന്നു.

സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു

സന്ധിവേദനയുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാനും നടത്തം സഹായിക്കുന്നു. ആഴ്‌ചയിൽ അഞ്ച് മുതൽ ആറ് മൈൽ വരെ നടക്കുന്നത് ആർത്രൈറ്റിസ് ഉണ്ടാകുന്നത് തടയും. കൂടാതെ സന്ധികളെ സംരക്ഷിക്കുന്നു. പ്രത്യേകിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ് ഏറ്റവുമധികം ബാധിക്കുന്ന കാൽമുട്ടുകളെയും ഇടുപ്പിനെയും.

രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്നു

പനി, ജലദോഷം എന്നീ രോഗങ്ങളുടെ സീസണിൽ രോഗം പിടിപെടാതെ നിങ്ങളെ സംരക്ഷിക്കാൻ നടത്തം നിങ്ങളെ സഹായിക്കും. ദിവസത്തിൽ 20 മിനിറ്റോ ആഴ്‌ചയിൽ 5 ദിവസമോ നടക്കുന്നവരിൽ ആഴ്‌ചയിൽ ഒരിക്കലോ അതിൽ കുറവോ നടക്കുന്നവരെ അപേക്ഷിച്ച് 43% അസുഖ ബാധിതരായിരിക്കുന്ന ദിവസങ്ങൾ കുറവാണെന്ന് മറ്റൊരു പഠനത്തിൽ കണ്ടെത്തി. ഇവരിൽ അസുഖം വേഗത്തിൽ ഭേതമാകുന്നതായും രോഗ ലക്ഷണങ്ങൾ ചെറുതായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

Also Read: അതിരുവിടുന്ന 'തല്ലുമാല'..., വിദ്യാർഥികളിൽ ഗ്യാങ് വാറിന് കോപ്പ് കൂട്ടുന്നത് സോഷ്യൽ മീഡിയയോ?; മനശാസ്‌ത്ര വിദഗ്‌ധൻ ഇഡി ജോസഫ് സംസാരിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.