ETV Bharat / health

പകൽ സമയത്ത് ഉറക്കം തൂങ്ങാറുണ്ടോ ? ഇതാകാം കാരണങ്ങൾ - DAYTIME SLEEPINESS REASONS

പകൽ സമയത്തെ ഉറക്കത്തിനു പിന്നിലെ ചില പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

CAUSES OF DAYTIME SLEEPINESS  REASONS YOU ARE ALWAYS TIRED  WHY ALWAYS FEEL SLEEPY IN DAY TIME  പകൽ സമയത്തെ ഉറക്കം
Representative Image (Freepik)
author img

By ETV Bharat Health Team

Published : Dec 9, 2024, 5:59 PM IST

രാത്രി മുഴുവൻ ഉറങ്ങിയിട്ടും പകൽ സമയത്ത് ഉറക്കം തൂങ്ങുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. രാത്രിയിൽ ശരിയായ ഉറക്കം ലഭിയ്ക്കാതെ വരുമ്പോൾ ഇത്തരം പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ നന്നായി ഉറങ്ങിയിട്ടും പകൽ സമയത്ത് ഉറക്കം, ക്ഷീണം, മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിന് പിന്നിൽ മറ്റെന്തെങ്കിലുമൊക്കെ കരണങ്ങളുണ്ടാകും. എന്നാൽ ഇത് മനസിലാക്കി ആവശ്യമായ പ്രതിവിധി തേടുക എന്നതാണ് പ്രധാനം. പകൽ സമയത്തെ ഉറക്കത്തിനു പിന്നിലെ അഞ്ച് കാരണങ്ങൾ എന്തൊക്കെയാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

അനാരോഗ്യകരമായ ഉറക്ക രീതി

രാത്രിയിലെ അനാരോഗ്യകരമായ ഉറക്ക രീതി പകൽ സമയത്തെ ഉറക്കത്തിന് കാരണമാകും. അതിനാൽ രാത്രിയിൽ 7 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുമ്പ് കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ, അത്താഴം എന്നിവ കഴിക്കാതിരിക്കുക. ഇത് ഉറക്കത്തെ ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന്‍റെ രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

സമ്മർദ്ദം

മനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉറക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. വിഷാദം, ഉത്കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ രാത്രിയിലെ ഉറക്കം തകരാറിലാക്കുകയും പകൽ സമയത്ത് ക്ഷീണം, ഉറക്കം തൂങ്ങൽ എന്നീ അവസ്ഥയ്ക്ക് കാരണമാകുമെന്ന് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മരുന്നുകൾ

ചില മരുന്നുകളുടെ ഉപയോഗം പകൽ സമയത്തെ ഉറക്കത്തിന് കാരണമാകാറുണ്ട്. ആൻ്റി ഹിസ്റ്റാമൈൻസ് , ആൻ്റിഡിപ്രസൻ്റുകൾ , ബെൻസോഡിയാസെപൈൻസ് എന്നിവ ഉൾപ്പെടെ ചില സെഡേറ്റീവ് ഗുണങ്ങളുള്ള മരുന്നുകൾ പകൽ ഉറക്കത്തിലേക്ക് നയിക്കുന്നു.

നിർജ്ജലീകരണം

ശരീരത്തിൽ ജലാംശം കുറയുമ്പോൾ നിർജ്ജലീകരണം സംഭവിക്കും. ഇത് തലച്ചോറിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കാൻ ഇടയാക്കും. ഇതിന്‍റെ ഫലമായി ക്ഷീണം, പകൽ ഉറക്കം എന്നീ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ നിർജ്ജലീകരണം മൂലം തലവേദന, തലകറക്കം, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

പോഷകാഹാരക്കുറവ്

ഇരുമ്പ്, വിറ്റാമിൻ ഡി തുടങ്ങിയ ചില പോഷകങ്ങളുടെ കുറവ് പകൽ ഉറക്കത്തിന് കാരണമാകുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ക്ഷീണം, ഊർജ്ജ കുറവ് തുടങ്ങിയ അവസ്ഥയ്ക്കും പോഷകാഹാര കുറവ് കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

Also Read : രാത്രി ഉറക്കമില്ലേ ? ഈ കാര്യങ്ങൾ ചെയ്‌തു നോക്കൂ... ഉറക്കം ഉറപ്പായും ലഭിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.