ETV Bharat / entertainment

സ്റ്റേഷനറി കടയിൽ നിന്നും മിഠായി വാങ്ങുന്ന സൂപ്പർ സ്റ്റാർ; വൈറലായി ചിത്രങ്ങൾ - യഷ് വൈറൽ ഫോട്ടോസ്

കന്നഡ സൂപ്പർ സ്റ്റാർ യഷ് ഭട്‌കലിലെ ഒരു സ്റ്റേഷനറി കടയിൽ നിന്നും ഭാര്യയ്‌ക്കും മക്കൾക്കും മിഠായി വാങ്ങുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങളിൽ രാധിക പണ്ഡിറ്റിനെയും കാണാം.

Actor Yash at grocery store  Yash with wife and kids  Actor Yash Buying Candy for Wife  യഷ് വൈറൽ ഫോട്ടോസ്  യഷ് സ്റ്റേഷനറി കടയിൽ
Yash
author img

By ETV Bharat Kerala Team

Published : Feb 17, 2024, 4:32 PM IST

ഹൈദരാബാദ്: കന്നഡ സൂപ്പർ സ്റ്റാർ യഷിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സൈബറിടത്തിലാകെ വൈറലാകുന്നത്. ഒരു പലചരക്ക് കടയിൽ നിന്നും സാധനം വാങ്ങുന്ന യഷിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഭാര്യ രാധിക പണ്ഡിറ്റിനും മക്കളായ അയ്‌റയ്‌ക്കും യാഥർവിനും ഒപ്പം കർണാടകയുടെ വടക്കൻ തീരപ്രദേശത്തെ ഭട്‌കലിൽ സ്ഥിതി ചെയ്യുന്ന ചിത്രാപൂർ മഠം ക്ഷേത്രം അടുത്തിടെ നടൻ സന്ദർശിച്ചിരുന്നു.

പിന്നാലെയാണ് ഭാര്യയ്‌ക്കും മക്കൾക്കും വേണ്ടി മിഠായി വാങ്ങിക്കാൻ സമീപത്തെ സ്റ്റേഷനറി കടയിൽ താരം എത്തിയത്. പലചരക്ക് കടയ്‌ക്ക് പുറത്ത് ഇരിക്കുന്ന രാധിക പണ്ഡിറ്റിനെയും ഫോട്ടോയിൽ കാണാം. കയ്യിൽ ഐസുമായാണ് രാധികയുടെ ഇരിപ്പ്.

ഏതായാലും പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറലായി മാറി. കന്നഡയുടെ മിന്നും താരത്തിന്‍റെ വിനയവും താരജാഡയേതുമില്ലാതെ പെരുമാറ്റവും തന്നെയാണ് ഫോട്ടോയ്‌ക്കൊപ്പം ചർച്ചയാകുന്നത്. സൂപ്പർസ്റ്റാർ ആയിട്ടും സാധാരണക്കാരനെ പോലെ പലചരക്ക് കടയിലെത്തി സാധനം വാങ്ങുന് യഷിനെ അഭിനന്ദിക്കുകയാണ് ആരാധകർ.

അതേസമയം 'യഷ് 19' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന, താരത്തിൻ്റെ വരാനിരിക്കുന്ന സിനിമയുടെ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ബെംഗളൂരുവിൽ നടന്ന ബിജിഎസ് ഉത്സവ് പരിപാടിയിൽ, 'യഷ് 19' സിനിമയ്‌ക്ക് നൽകുന്ന പിന്തുണയ്‌ക്ക് യഷ് ആരാധകരോട് നന്ദി പറഞ്ഞിരുന്നു. ഉയർന്ന നിലവാരമുള്ള സിനിമ നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ താരം എല്ലാവരുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന സംതൃപ്‌തമായ ഒരു സിനിമാറ്റിക് അനുഭവത്തിനായി ക്ഷമയോടെ കാത്തിരിക്കാനും പ്രേക്ഷകരോട് അഭ്യർഥിച്ചു.

ഗീതു മോഹൻദാസിൻ്റെ വരാനിരിക്കുന്ന ചിത്രമായ 'ടോക്‌സികി'ൽ യഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവൻ മാഫിയയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഒരു മാസ് ആക്ഷൻ പാക്ക്‌ഡ് എൻ്റർടെയ്‌നറാണെന്നാണ് പറയപ്പെടുന്നത്. 'ടോക്‌സിക്കി'ൽ അതിഥി വേഷം ചെയ്യാനായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അണിയറ പ്രവർത്തകർ സമീപിച്ചതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കരീന കപൂറിനെയും ചിത്രത്തിലെ പ്രധാന വേഷത്തിനായി സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇതുവരെ ചിത്രത്തെക്കുറിച്ച് ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഫെബ്രുവരി 14 ൽ നടന്ന ഒരു അഭിമുഖത്തിൽ യഷ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ആരാധകർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം സംവിധായികയെന്ന നിലയിൽ കന്നഡ ചലച്ചിത്ര വ്യവസായത്തിലേക്കുളള ഗീതു മോഹൻദാസിന്‍റെ ആദ്യ ചുവടുവയ്‌പ്പ് കൂടിയാണ് 'ടോക്‌സിക്'. ഇതാദ്യമായാണ് ഗീതു മോഹൻദാസ് യഷുമായി കൈകോർക്കുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷയേറ്റുന്നു. വെറുമൊരു പാൻ-ഇന്ത്യൻ സിനിമ മാത്രമല്ല, മറിച്ച് ഒരു പാൻ-വേൾഡ് ആണ് ടോക്‌സിക് എന്നും യഷ് അഭിമുഖത്തിനിടെ പരാമർശിച്ചിരുന്നു.

ALSO READ: ടോക്‌സിക്കിൽ ഷാരൂഖ്‌ ഖാനുണ്ടോ? നായിക കത്രീനയോ?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് യഷ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.