ഹൈദരാബാദ്: ഇന്ന് ജൂലൈ 15, ലോക പ്ലാസ്റ്റിക് സർജറി ദിനം. മുമ്പ് ഇന്ത്യയില്‍ 'ഇന്ത്യാസ് നാഷണല്‍ ഡേ ഓഫ് പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്‌ട്റക്‌ടീവ് സര്‍ജറി' ദിനം എന്നാണ് ഈ ദിവസം അറിയപ്പെട്ടിരുന്നത്. 2011- ൽ അസോസിയേഷൻ ഓഫ് പ്ലാസ്‌റ്റിക് സർജൻസ് ഓഫ് ഇന്ത്യ (APSI) ആരംഭിച്ച ദേശീയ പ്ലാസ്‌റ്റിക് സർജറി ദിനം ഇന്ന് ദേശീയ അതിരുകൾ മറികടന്ന് ലോകമെമ്പാടും ആചരിക്കുകയാണ്.
പ്രിയങ്ക ചോപ്ര, അനുഷ്‌ക ശർമ്മ, ശിൽപ ഷെട്ടി തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളും പ്ലാസ്‌റ്റിക് സര്‍ജറിക്ക് വിധേയമായിട്ടുണ്ട്. റിനോപ്ലാസ്‌റ്റി മുതൽ ലിപ് ഓഗ്‌മെന്‍റേഷൻ വരെയുള്ള വിവിധ ശസ്‌ത്രക്രിയകളെക്കുറിച്ചുള്ള താരങ്ങളുടെ തുറന്നുപറച്ചിൽ, ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്ക് അവബോധമുണ്ടാക്കാന്‍ സഹായിച്ചു എന്നത് വസ്‌തുതയാണ്. അവയെല്ലാം തന്നെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിരവധി അഭിനേതാക്കൾ ശസ്‌ത്രക്രിയയ്ക്ക് വിധേയരാവുകയും പൊതുവേദികളിൽ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്.
- പ്രിയങ്ക ചോപ്ര ജോനാസ്: മുൻ ലോക സുന്ദരിയും ആഗോള താരവുമായ പ്രിയങ്ക, സെപ്‌റ്റം (മൂക്കിന്‍റെ ദ്വാരങ്ങള്‍ തമ്മില്‍ വിഭജിക്കുന്ന ടിഷ്യുമതില്‍) ശരിയാക്കാൻ റിനോപ്ലാസ്‌റ്റിക്ക് വിധേയയായിരുന്നു. ദ ഹോവാർഡ് സ്‌റ്റെർൺ ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് താരം അതിനെക്കുറിച്ച് സംസാരിച്ചത്.
- അനുഷ്‌ക ശർമ്മ: ലിപ് ഫില്ലറുകൾ ചെയ്‌തതിനെകുറിച്ച് താരം പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര മാഗസിൻ അഭിമുഖത്തിലാണ് 'ലിപ് ജോബി'നെകുറിച്ച് വെളിപ്പെടുത്തിയത്.
- ശിൽപ ഷെട്ടി: സീധി ബാത്തിൽ പ്രഭു ചൗളയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ശിൽപ ഷെട്ടി തന്‍റെ മൂക്കിൽ ശസ്‌ത്രക്രിയ നടത്തിയ വാര്‍ത്ത ശരിയാണെന്ന് സമ്മതിച്ചിരുന്നു.
- രാഖി സാവന്ത്: ബോളിവുഡിലെ ധീരവും നിർഭയവുമായ പെരുമാറ്റത്തിന് പേരുകേട്ട രാഖി സാവന്ത് നിരവധി സൗന്ദര്യവർദ്ധക ശസ്‌ത്രക്രിയകൾക്ക് വിധേയമായിട്ടുണ്ട്.
- കങ്കണ റണാവത്ത്: ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയിൽ കോസ്‌മെറ്റിക് ചികിത്സകള്‍ ചെയ്‌തതായി കങ്കണയും സമ്മതിച്ചു.
- ശ്രുതി ഹാസൻ: കമൽ ഹാസന്‍റെ മകളും തെന്നിന്ത്യൻ സുന്ദരിയുമായ ശ്രുതി ഹാസനും തന്‍റെ രൂപവും മുഖ സവിശേഷതകളും വർദ്ധിപ്പിക്കുന്നതിനായി കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തിയിട്ടുണ്ട്. ചിന്‍ ഇംപ്ലാന്‍റുകൾ, നോസ് ജോബ്, ലിപ് ഓഗ്‌മെന്‍റേഷൻ എന്നിവയ്ക്കാണ് താരം വിധേയയായത്.
അപകട സാധ്യത
ശസ്‌ത്രക്രിയയുടെ സങ്കീർണ്ണത, വ്യക്തിഗത ആരോഗ്യ അവസ്ഥകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഇതിലെ അപകട സാധ്യതയും വ്യത്യാസപ്പെടാം. എന്നിരുന്നാലും, ശസ്‌ത്രക്രിയ സാങ്കേതികതകളിലെയും ശസ്‌ത്രക്രിയാനന്തര പരിചരണത്തിലെയും പുരോഗതി ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് കാരണമാകുന്നു.
ALSO READ: 'തിയേറ്ററുകളില്‍ സിനിമ 100 ദിവസം ഓടുന്ന കാലം കഴിഞ്ഞു': സുരേഷ് ഷേണായി