ETV Bharat / entertainment

കടലിനെയറിഞ്ഞ 96 ദിനങ്ങൾ; വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് - പെപ്പെ ചിത്രത്തിന് പാക്കപ്പ് - Antony Varghese pepe new movie

author img

By ETV Bharat Kerala Team

Published : Apr 9, 2024, 7:44 PM IST

ഓണം റിലീസായി ചിത്രം തിയേറ്ററുകളിലേക്ക്. വരുന്നത് കടൽ പശ്‌ചാത്തലമാക്കിയുള്ള റിവഞ്ച് ആക്ഷൻ ഡ്രാമ

WEEKEND BLOCKBUSTERS WITH PEPE  EPE NEW MOVIE PACK UP  MALAYALAM ONAM RELEASES  MALAYALAM UPCOMING MOVIES
PEPE NEW MOVIE

ലയാളികളുടെ പ്രിയതാരം ആന്‍റണി വർഗീസ് പെപ്പയെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിനാണ് പാക്കപ്പായത്. എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ ആയിരുന്നു ഷൂട്ടിംഗ്.

നവാഗതനായ അജിത് മാമ്പള്ളിയാണ് കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആർഡിഎക്‌സിന്‍റെ തകർപ്പൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമിക്കുന്ന ചിത്രമാണിത്. ഈ പ്രൊഡക്ഷൻ ഹൗസിന്‍റെ ഏഴാമത് ചിത്രം കൂടിയാണ് ഇതുവരെയും പേര് വെളിപ്പെടുത്താത്ത ഈ സിനിമ.

WEEKEND BLOCKBUSTERS WITH PEPE  EPE NEW MOVIE PACK UP  MALAYALAM ONAM RELEASES  MALAYALAM UPCOMING MOVIES
വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് - പെപ്പെ ചിത്രത്തിന് പാക്കപ്പ്

ഷൂട്ടിങ്ങിന്‍റെ ഭാഗമായി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെ അണിയറ പ്രവർത്തകർ നിമിച്ചിരുന്നു. കൂടാതെ കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിൻ്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുക.

ഷബീർ കല്ലറയ്‌ക്കൽ, പ്രശസ്‌ത കന്നഡ താരം രാജ് ബി ഷെട്ടി തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. കടലിൻ്റെ പശ്ചാത്തലത്തിൽ പൂർണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഒരു തീരപ്രദേശത്തിൻ്റെ സംസ്‌കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ദിവസങ്ങളോളം കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിൻ്റെ ജീവിതകാഴ്‌ചകളാണ് ഈ ചിത്രമെന്നും പറയാം. കടലിൻ്റെ പശ്ചാത്തലത്തിൽ മുൻപും പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.

പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തുന്ന വിധമാണ് ഈ ചിത്രത്തിൻ്റെ അവതരണം എന്നാണ് വിവരം. കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ സിനിമയുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയം.

പുതുമുഖം പ്രതിഭയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഗൗതമി നായർ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്‌ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‌ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്‌ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‌പകുമാരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ദീപക് ഡി മേനോൻ ആണ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. ശ്രീജിത്‌ സാരംഗാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ.

കലാസംവിധാനം - വിനോദ് രവീന്ദ്രൻ, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ് രാധാകൃഷ്‌ണൻ, അസോസിയേറ്റ് ഡയറക്‌ടർ - മനീഷ് തോപ്പിൽ, റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്.

സ്റ്റിൽ - നിദാദ് കെ എൻ, പി ആർ ഒ - ശബരി, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പി ആർ ഒ മാനേജർ - റോജി പി കുര്യൻ, അസിസ്റ്റൻ്റ് ഡയറക്‌ടർമാർ - ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നതും വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ്.

ALSO READ: പെപ്പെ ചിത്രത്തിനായി 20 അടിയുടെ കൂറ്റൻ കൃത്രിമ സ്രാവ്; ചിത്രം ഓണം റിലീസായി തീയറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.