ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ പാത പിന്തുടര്‍ന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ വിജയ് യേശുദാസ് ഇന്ന് സംഗീത ലോകത്തെ തിരക്കുള്ള ഗായകരിലൊരാളാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള വിജയ് യേശുദാസിന് ഏറെ ആരാധകരുണ്ട്. മാത്രമല്ല ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ മകന്‍ എന്ന പേരിനൊപ്പം പ്രതിഭാശാലിയായ ഗായകന്‍ എന്ന പേരുകൂടി കൂട്ടിച്ചേര്‍ത്ത വ്യക്തിയാണ് അദ്ദേഹം.
ഏറെക്കാലമായി വിജയ് യേശുദാസിന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമെല്ലാം നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അതിനോട് പരസ്യപ്രതികരണം അദ്ദേഹം ഇതുവരെ നടത്തിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ് യേശുദാസ്. ഒരു അഭിമുഖത്തിനിടെയാണ് വിജയ് യേശുദാസ് തന്‍റെ മനസ് തുറന്നത്.
തന്‍റെ ഭാഗത്താണ് തെറ്റെന്നും ആ ഉത്തരവാദിത്തം എടുത്തില്ലെങ്കില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് വിജയ് യേശുദാസ് പറയുന്നു. മക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അവര്‍ തന്നെയും ദര്‍ശനയേയും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിജയ് യേശുദാസിന്‍റെ വാക്കുകള്‍
"എന്‍റെയും ദര്‍ശനയുടെയും ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. പക്ഷേ മാതാപിതാക്കള്‍ അത്തരം കാര്യങ്ങള്‍ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. അതിന് കുറച്ച് സമയം ആവശ്യമാണ്. അവര്‍ക്കെല്ലാം ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ മൂടിവയ്‌ക്കാന്‍ ഒരുപരിധിവരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്‍റെ തീരുമാനമാണ്.
മക്കള്‍ക്ക് ഞങ്ങളുടെ സാഹചര്യം കൂറേക്കൂടി മനസിലാക്കാനുള്ള പ്രായമായി. മക്കള്‍ക്ക് വളരെ പക്വതയുണ്ട്. അവള്‍ എല്ലാ കാര്യങ്ങളും മനസിലാക്കുകയും എന്നെയും ദര്‍ശനയേയും പിന്തുണയ്ക്കുകയും ചെയ്യും. മകള്‍ക്ക് ഇപ്പോള്‍ 15 വയസും മകന് 9 വയസുമാണ്. അവന്‍ ചെറിയ രീതിയില്‍ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസിലായി വരുന്നതേയുള്ളു. എന്‍റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. അതുകൊണ്ട് ഇങ്ങനെയെന്ന് അവനോട് പറയുന്നത് എളുപ്പമല്ല. നമ്മളാണ് തെറ്റുകാര്‍ എന്ന് പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കില്‍ ഒരു അര്‍ത്ഥവുമില്ല. റിലേഷന്‍ഷിപ്പില്‍ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ജീവിതത്തില്‍ എനിക്ക് മക്കളെ ഉപദേശിക്കാന്‍ താല്‍പര്യമില്ല". വിജയ് യേശുദാസിന്‍റെ വാക്കുകള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 2007ലാണ് വിജയ് യേശുദാസും ദര്‍ശനും വിവാഹിതരായത്. അമേയ, വ്യാന്‍ എന്നിവര്‍ മക്കളാണ്. ഇതിനിടെ നടി ദിവ്യ പിള്ളയുമായി പ്രണയത്തിലാണെന്നതടക്കമുള്ള ഗോസിപ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനോട് ഇരുവരും പ്രതികരിച്ചിട്ടില്ല.