പ്രേക്ഷക - നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ, ഒപ്പം അംഗീകാരങ്ങളും കരസ്ഥമാക്കിയ ചിത്രമായിരുന്നു 2023 മാർച്ചിൽ പുറത്തുവന്ന 'വിടുതലൈ പാർട്ട്-1'. ഭാഷാ ഭേദമന്യേ മികച്ച വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ 'വിടുതലൈ പാർട്ട്- 2'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്‌തിരിക്കുകയാണ് നിർമാതാക്കൾ.
ചിത്രത്തിന്‍റെ രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് . വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആർ എസ് ഇൻഫോടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്‍റെ നിർമാണം. ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആർ വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധായകൻ ജാക്കിയാണ്. എഡിറ്റിങ് രാമറും നിർവഹിക്കുന്നു.
കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി ഉദയകുമാർ, വി എഫ് എക്‌സ് : ആർ ഹരിഹരസുദൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും; 'മെയ്യഴകൻ' റിലീസ് പ്രഖ്യാപിച്ചു