ETV Bharat / entertainment

ബോക്‌സ്‌ ഓഫിസിൽ 100 കോടിയും കടന്ന് വിജയ് സേതുപതിയുടെ 'മഹാരാജ'; കേരളത്തിൽ നിന്ന് മാത്രം 8 കോടിയിലേറെ കലക്ഷൻ - Maharaja Box Office collection

'മഹാരാജ' നാളെ മുതൽ ഒടിടിയിൽ. നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Maharaja OTT Release Date  Vijay Sethupathi Maharaja MOVIE  Maharaja MOVIE REVIEW  വിജയ് സേതുപതി മഹാരാജ സിനിമ
Maharaja movie (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 11, 2024, 1:19 PM IST

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'മഹാരാജ'. ജൂൺ 14ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ലോക വ്യാപകമായി 100 കോടിയിൽപ്പരം കലക്ഷനാണ് സ്വന്തമാക്കിയത്. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ട് കോടിയിൽപ്പരം രൂപയായിരുന്നു 'മഹാരാജ' വാരിക്കൂട്ടിയത്.

വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമെന്ന സവിശേഷതയുമായാണ് 'മഹാരാജ' പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ദിവസം മുതൽ തന്നെ ഗംഭീര പ്രകടനം കാഴ്‌ചവയ്‌ക്കാൻ ഈ ചിത്രത്തിനായി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കാനായി. ചിത്രം ഒടിടി റിലീസിനും തയ്യാറെടുക്കുകയാണ്.

Maharaja OTT Release Date  Vijay Sethupathi Maharaja MOVIE  Maharaja MOVIE REVIEW  വിജയ് സേതുപതി മഹാരാജ സിനിമ
'മഹാരാജ' നാളെ മുതൽ ഒടിടിയിൽ (ETV Bharat)

നാളെ (ജൂലൈ 12) മുതലാണ് 'മഹാരാജ' ഒടിടിയിൽ സ്‌ട്രീമിങ് ആരംഭിക്കുക. പ്രശസ്‌ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സാണ് ഈ വിജയ് സേതുപതി ചിത്രത്തിന്‍റെ ഡിജിറ്റൽ പ്രീമിയർ അവകാശം സ്വന്തമാക്കിയത്. തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും.

അതേസമയം നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന 'മഹാരാജ'യുടെ പ്രൊമോഷൻ പരിപാടികൾക്കും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ പ്രതിനായകനായി എത്തിയത് അനുരാഗ് കശ്യപാണ്. മംമ്‌ത മോഹൻദാസും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരാണ് മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ.

നിതിലൻ സാമിനാഥൻ ആണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് 'മഹാരാജ'യുടെ നിർമാണം. ബി അജനീഷ് ലോക്‌നാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എ വി മീഡിയാസ് കൺസൾട്ടൻസിയാണ് 'മഹാരാജ' കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

ALSO READ: വിജയ് സേതുപതിയുടെ തകർപ്പൻ ഹിറ്റ്, 'മഹാരാജ' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.