ETV Bharat / entertainment

തിയേറ്ററില്‍ റെക്കോര്‍ഡിട്ട 'ദി ഗോട്ട്' ഒടിടിയിലേക്ക്; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു - Goat Movie streaming On Netflix

author img

By ETV Bharat Entertainment Team

Published : 3 hours ago

'ദി ഗോട്ട്' ഒടിടിയിലേക്ക് പ്രദര്‍ശനത്തിന് എത്തുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തി ഒരു മാസം തികയും മുന്‍പേയാണ് ഒടിടിയില്‍ എത്തുന്നത്. റീലീസ് തിയതി പ്രഖ്യാപിച്ചു.

ദി ഗോട്ട്  ദളപതി വിജയ്  THALAPATHY VIJAY  THE GOAT
The Goat movie scene (ETV Bharat)

വിജയ് നായകനായ 'ദി ഗ്രേറ്റസ്‌റ്റ് ഓഫ് ദി ഓള്‍ ടൈം' ഒടിടിയിലേക്ക്. നെറ്റ്ഫ്ളിക്‌സിലൂടെയാണ് 'ഗോട്ട്' പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ മൂന്നു മുതല്‍ പ്രേക്ഷകര്‍ക്ക് ഈ ചിത്രം കാണാന്‍ സാധിക്കും.

തിയേറ്ററില്‍ ഒരു മാസം തികയ്‌ക്കും മുന്‍പാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്‌സില്‍ എത്തുക. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ വിജയ്‌ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 400 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം നേടിയത്. സര്‍ക്കാര്‍, മെര്‍സല്‍, ലിയോ, ബീസ്‌റ്റ് എന്നീ സിനിമകള്‍ക്ക് ശേഷം നെറ്റ്ഫ്ളിക്‌സില്‍ പ്രദര്‍ശനത്തിന് എത്തുന്ന വിജയ് ചിത്രമാണ് 'ദി ഗോട്ട്'.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യയില്‍ നിന്ന് 250 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം 25 ദിവസം പൂര്‍ത്തിയാക്കിയതില്‍ പ്രേക്ഷകരോട് സംവിധായകന്‍ വെങ്കിട്ട് പ്രഭു നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു.

വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതേസമയം തമിഴ്നാട്ടില്‍ ഹൗസ് ഫുള്ളായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Also Read:തലൈവര്‍ വേട്ട തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യു എ സര്‍ട്ടിഫിക്കറ്റ് നേടി 'വേട്ടയ്യന്‍' റണ്‍ ടൈം വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.