ETV Bharat / entertainment

സിം​ഗിൾ അല്ലെന്ന് പറഞ്ഞതിന് പിന്നാലെ രശ്‌മികയോടൊപ്പം വിജയ്ദേവരകൊണ്ടയുടെ സീക്രട്ട് ലഞ്ച് ഡേറ്റ്; വൈറലായി ചിത്രങ്ങൾ - VIJAY DEVARAKONDA AND RASHMIKA

ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് താൻ ഡേറ്റിന് പോകാറുള്ളുവെന്ന് താരം.

VIJAY DEVARAKONDA  RASHMIKA MANDANNA  വിജയ് ദേവരുകൊണ്ട രശ്‌മിക മന്ദാന  സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട
രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 24, 2024, 3:34 PM IST

പലപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. എന്നാല്‍ ഇരുവരും ഇക്കാര്യം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്നും വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു.

അതേസമയം ആരാണ് തന്‍റെ ഗേള്‍ഫ്രണ്ട് എന്ന് താരം പറഞ്ഞിട്ടില്ല. രശ്‌മിക തന്നെയാണ് വിജയ് ദേവരകൊണ്ടയുടെ ഗേള്‍ഫ്രണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. അതിനുള്ള കാരണം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു റസ്‌റ്റോറന്‍റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്‌യുടെയും രശ്‌മികയുടെയും ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ശ്രീലങ്കയിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന വിജയ് ദേവരകൊണ്ടെയുടെ വിഡി 12 എന്ന ചിത്രത്തിന്‍റെ ഇടവേളയിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്.

ഇരുവരും മാച്ച് ചെയ്‌ത് നീല നിറത്തിലുള്ള വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ രശ്‌മികയുടെ പുറം വശമാണ് കാണുന്നത്. എന്നാല്‍ അടുത്ത ചിത്രത്തില്‍ രശ്‌മിക ഡെസേര്‍ട്ട് കഴിക്കുന്നതിന്‍റെ മുന്‍വശത്ത് നിന്നുള്ള ചിത്രമാണുള്ളത്. ഈ പോസ്‌റ്റിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഏറ്റവും പരസ്യമായ രഹസ്യം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ തന്‍റെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ വിജയ് ദേവരകൊണ്ട തുറന്നു പറഞ്ഞിരുന്നു.

താൻ ഇപ്പോൾ പ്രണയത്തിലാണെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ടെന്നും വിജയ് തുറന്ന് സമ്മതിക്കുകയും ചെയ്‌തു. എനിക്ക് 35 വയസായി. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോഴും സിം​ഗിളായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് അവതാരകയോട് ചോദിച്ച് കൊണ്ടാണ് നടൻ സംസാരിച്ച് തുടങ്ങുന്നത്. ഒപ്പം അഭിനയിച്ച നടിയെ പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ ഉണ്ടെന്ന് നടൻ തുറന്ന് സമ്മതിക്കുകയും ചെയ്‌തു.

പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു. ഞാൻ ഡേറ്റിന് പോകാറില്ല. ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് താൻ ഡേറ്റിന് പോകാറുള്ളതെന്നും താരം പറഞ്ഞു.

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് വിജയിയും രശ്‌മിക മന്ദാനയും പ്രണയത്തിലാണെന്നുള്ള ​റിപ്പോർട്ടുകൾ പ്രചരിച്ചു തുടങ്ങിയത്.

Also Read:'ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുന്നത് പ്രത്യേക അനുഭവമാണ്'; ശബരിമലയില്‍ ദര്‍ശനം നടത്തി ഗിന്നസ് പക്രു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.