ഹൈദരാബാദ്: സാമൂഹ്യമാധ്യമങ്ങളില്‍ ഭര്‍ത്താവ് വിഘ്നേഷ് ശിവനെ നയന്‍താര അണ്‍ഫോളോ ചെയ്‌തതിന് പിന്നാലെ ഇവരുടെ ബന്ധം വഷളായി എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇരുവരും വേര്‍പിരിയലിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹവും ശക്തമായി. എന്നാല്‍ ഇതിനെല്ലാം അവസാനമായിരിക്കുകയാണ് ഇപ്പോള്‍(Vignesh Shivan). വിഘ്നേഷ് ശിവന്‍റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമായിരിക്കുന്നത്. തങ്ങള്‍ നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വിഘ്നേഷ് പോസ്റ്റ് ചെയ്‌തിട്ടുള്ളത്(Nayanthara).
നയന്‍താരയും വിഘ്നേഷും ഒരു പുല്ലാങ്കുഴല്‍ സംഗീതം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ഇത്. പൂല്ലാങ്കുഴല്‍ വാദകന്‍ നവീനാണ് ഇവര്‍ക്ക് വേണ്ടി സംഗീതം അവതരിപ്പിക്കുന്നത്. നയന്‍താര ഏറെ സന്തോഷത്തോടെ നവീന്‍റെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നത് നമുക്ക് ദൃശ്യങ്ങളില്‍ കാണാം. മറുവര്‍ത്തായി എന്ന ഗാനമാണ് നവീന്‍ ആലപിക്കുന്നത്(flute music).
ഇഷ്‌ടഗാനം കേട്ടതിന്‍റെ അത്ഭുതത്തില്‍ വിഘ്നേഷിനെ നയന്‍ കെട്ടിപ്പിടിച്ച് സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്നതും നമുക്ക് കാണാം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഈ ദൃശ്യങ്ങള്‍ പങ്ക് വച്ച് നയന്‍താരക്ക് ഇത്രയും സന്തോഷം നല്‍കിയതിന് വിഘ്നേഷ് നവീന് നന്ദി പറയുന്നു. എന്‍റെ കുട്ടിയുടെ മുഖത്തെ ഈ സ്‌നേഹമാണ് താന്‍ സ്‌നേഹിക്കുന്നത് എന്നും വിഘ്നേഷ് കുറിച്ചിരിക്കുന്നു.
ഇന്‍സ്റ്റയില്‍ വിഘ്നേഷിനെ നയന്‍താര അണ്‍ഫോളോ ചെയ്‌തത് മുതല്‍ ആരാധകര്‍ക്കിടയില്‍ പല വിധ ആശങ്കകളാണ് ഉണ്ടായിരുന്നത്. ആരാധകര്‍ പലരും നയന്‍താരയുടെ പ്രൊഫൈലില്‍ പോയി എന്തെങ്കിലും സൂചനകളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഘ്നേഷ് ഇപ്പോഴും നയന്‍താരയെ ഫോളോ ചെയ്യുന്നുണ്ടെന്ന് ആരാധകര്‍ മനസിലാക്കി. ഇരുവരും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്നൊരു വര്‍ത്തമാനം പടര്‍ന്നിരുന്നു. എന്നാല്‍ വിഘ്നേഷിന്‍റെ ഈ ഏറ്റവും പുതിയ പോസ്റ്റോടെ ഇതിനെല്ലാം വിരാമമായിരിക്കുകയാണ്. ഇവരുടെ ബന്ധത്തില്‍ യാതൊരു വിള്ളലുമില്ലെന്ന് ആരാധകര്‍ക്ക് വ്യക്തമായിരിക്കുന്നു.
ഇവര്‍ക്ക് ഇരട്ടകളായ ആണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്. ഉയിരും ഉലകും. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. 2022 ഒക്‌ടോബര്‍ 9നായിരുന്നു ഇരുവരും ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ടെസ്റ്റ് ആന്‍ഡ് മന്നന്‍കാട്ടി സിന്‍സ് 1960 എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. ലവ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് വിഘ്നേഷ്. പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമായണ് വിഘ്നേഷിന്‍റെ ചിത്രത്തിലെ നായികാനായകന്‍മാര്‍.
Also Read: ആരാധകർക്കിടയിലെ ചർച്ചാവിഷയമായി നയൻതാരയുടെ പോസ്‌റ്റുകൾ ; താരം വിഘ്നേഷ് ശിവനെ അൺഫോളോ ചെയ്‌തു