സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ആരാധകർ ഇമവെട്ടാതെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ തേർഡ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്‌ത ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിന്‍റേജ് റൊമാന്‍റിക് ഫീൽ നൽകുന്ന തരത്തിലാണ് ചിത്രത്തിന്‍റെ തേർഡ് ലുക്ക് ഒരുക്കിയിരിക്കുന്നത്.
അജിത്തിനൊപ്പം, ചിത്രത്തിലെ നായികയായ തൃഷയേയും പുറത്ത് വിട്ട പോസ്റ്ററിൽ കാണാൻ സാധിക്കും. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന ഈ വമ്പൻ ചിത്രം ഇപ്പോഴതിന്‍റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്‍റെ ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കും. ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് എംകെഎം തമിഴ് കുമരൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സും വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. കലാസംവിധാനം: മിലൻ, സംഘട്ടന സംവിധാനം: സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം: അനു വർധൻ, വിഎഫ്എക്‌സ്: ഹരിഹരസുധൻ, സ്റ്റിൽസ്: ആനന്ദ് കുമാർ, പിആർഒ: ശബരി.
ALSO READ: 'പണി' വരുന്നു... ജോജു ജോർജ് സംവിധായകനാകുന്ന ചിത്രം ഉടന്‍, പുതിയ പോസ്റ്റർ പുറത്ത്