ETV Bharat / entertainment

ആക്ഷനിലെ ദി കിങ്; വൈറലായി അജിത്തിന്‍റെ 'ഫ്ലയിങ് കാർ സ്റ്റണ്ട്' - Ajith Kumar car stunt - AJITH KUMAR CAR STUNT

'വിടാ മുയർച്ചി'യിലെ സ്റ്റണ്ട് ദൃശ്യങ്ങള്‍ പുറത്ത്. ഫ്ലയിങ് കാറില്‍ അജിത്തും സഹതാരവും. ആകാശത്തേക്ക് ഉയർന്ന് പൊങ്ങുന്ന കാറിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയില്‍ വൈറലായി.

VIDAA MUYARCHI MOVIE UPDATES  AJITH KUMAR NEW MOVIES  AJITH KUMAR VIRAL STUNT VIDEOS  അജിത് കുമാർ വിടാമുയർച്ചി ആക്ഷൻ
Ajith Kumar's car stunt leaves fans shocked (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 5:49 PM IST

അജിത്തിന്‍റെ 'ഫ്ലയിങ് കാർ സ്റ്റണ്ട്' (ETV Bharat)

മിഴകത്തിന്‍റെ പ്രിയതാരം അജിത് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിടാ മുയർച്ചി'. അസർബൈജാനിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ ലൊക്കേഷൻ വീഡിയോ ആണ് ഇപ്പോൾ വെർച്ച്വൽ ലോകത്തെ സംസാരവിഷയം. 'വിടാ മുയർച്ചി'യിലെ 'ഫ്ലയിങ് കാർ സ്റ്റണ്ടി'ന്‍റെ പിന്നാമ്പുറ കാഴ്‌ചകളാണ് പുറത്തുവന്നത്.

ഹിറ്റ് ഇമ്പാക്റ്റിൽ ആകാശത്തേക്ക് ഉയർന്ന കാർ വായുവിൽ ചുറ്റിത്തിരിയുന്നതാണ് വീഡിയോയിൽ. കാറിനുള്ളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ കാണാം ഡ്രൈവിങ് സീറ്റിൽ സാക്ഷാൽ അജിത്തിനെ. ഡ്യൂപ്പില്ലാതെയാണ് അതി സാഹസികത നിറഞ്ഞ രംഗങ്ങൾ താരം ചെയ്യുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ ഇതേ ചിത്രത്തിന്‍റെ മറ്റൊരു ലൊക്കേഷൻ വീഡിയോ പുറത്തുവന്നിരുന്നു. അജിത് ഓടിക്കുന്ന കാർ തലകീഴായി മറിയുന്നതായിരുന്നു ആ വീഡിയോ. അന്ന് കാറിന്‍റെ ടയറിന് സംഭവിച്ച കേടുപാട് അപകടത്തിലേക്കും വഴിവച്ചു. അപകട ശേഷം മൂന്ന് മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞാണ് അജിത് ലൊക്കേഷനിൽ റിജോയിൻ ചെയ്‌തത്. അജിത്തിന്‍റെ കരിയറിലെ 62-ാം ചിത്രം കൂടിയാണ് 'വിടാ മുയർച്ചി'.

മഗിഴ് തിരുമേനിയാണ് ഈ സിനിമയുടെ സംവിധായകൻ. നിർമാണം ലൈക്ക പ്രൊഡക്ഷൻസ്. ചിത്രത്തിന്‍റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്നേഷ് ശിവനെ ആയിരുന്നു. പിന്നീട് മഗിഴ് തിരുമേനിയിലേക്ക് എത്തുകയായിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് 'വിടാമുയർച്ചി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ALSO READ: 'എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്? എന്തുവാ ജോലി ഇരുന്നെണ്ണ്'; തഗ് മറുപടിയുമായി ഉർവശി, കൂടെ പാർവതിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.