ETV Bharat / entertainment

'വേട്ടയ്യന്‍'; ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രജനികാന്ത് - REJINIKANTH NEW MOVIE VETTAIYAN - REJINIKANTH NEW MOVIE VETTAIYAN

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന 'വേട്ടയ്യന്‍റെ' ചിത്രീകരണം പുരോഗമിക്കുന്നു. രജനികാന്തിന്‍റെ ഭാഗങ്ങള്‍ ചിത്രീകരണം പൂർത്തിയാക്കിയെന്നാണ് ഏറ്റവും പുതിയ വിവരം.

VETTAIYAN UPDATES  REJINIKANTH NEW MOVIE  REJINIKANTH  VETTAIYAN
Vettaiyan (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 14, 2024, 12:05 PM IST

സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ 170 -ാമത് ചിത്രമായ 'വേട്ടയ്യന്‍റെ' റിലീസിനായി കാത്തിരിക്കുകയാണ് ആരാധാകര്‍. ചിത്രത്തില്‍ രജനികാന്തിന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു.

ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച 'വേട്ടയ്യന്‍' മികച്ച ദൃശ്യവിസ്‌മയമാണ് ആരാധകര്‍ക്കായി വാഗ്‌ദാനം ചെയ്യുന്നത്.

സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്: സുബ്രഹ്മണ്യൻ നാരായണൻ, ലൈക്ക പ്രൊഡക്ഷൻസ് മേധാവി, ജി.കെ.എം. തമിഴ് കുമാരൻ, ഛായാഗ്രഹണം: എസ് ആർ കതിർ, ചിത്രസംയോജനം: ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ: കെ കദിർ, ആക്ഷൻ: അൻബരിവ്, ക്രിയേറ്റീവ് ഡയറക്ടർ: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം,

സ്‌റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, വി.എഫ്.എക്‌സ് സൂപ്പർവിഷൻ: ലവൻ, കുസൻ, ടൈറ്റിൽ ആനിമേഷൻ: ദി ഐഡൻ്റ് ലാബ്‌സ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: കണ്ണൻ ഗണപത്, കളറിസ്‌റ്റ്: രഘുനാഥ് വർമ്മ, ഡിഐ: ബി2എച്ച് സ്‌റ്റുഡിയോസ്, ഡിഐടി: ജിബി കളേർസ്, ലേബൽ: സോണി മ്യൂസിക്, പിആർഒ: ശബരി.

ALSO READ: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെത്തുന്ന ഇന്ത്യൻ താരങ്ങൾ ആരൊക്കെ ? ; മാറ്റുരയ്ക്കു‌ന്ന സിനിമകൾ ഏതൊക്കെ ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.