ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ വേട്ടയ്യന്‍. ഒക്‌ടോബര്‍ 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട് . സാക് നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കി.
വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടില്‍ നിന്ന് 26 കോടി രൂപയോളം നേടിയെന്നുമാണ് പറയുന്നത്. കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് സ്വന്തമാക്കിയത്. തെലുഗില്‍ നിന്ന് 3.2 കോടി രൂപ. ഹിന്ദി 0.6 കോടി രൂപ, കന്നഡ 0.05 കോടി രൂപ എന്നിങ്ങനെയാണ് കണക്കുകള്‍.
44 കോടി രൂപയുമായി മികച്ച തുടക്കം കുറിച്ച വിജയ് ചിത്രം ദി ഗോട്ടിനെ മറികടക്കാന്‍ വേട്ടയ്യന് കഴിഞ്ഞില്ല. മാത്രമല്ല രജനികാന്ത് പ്രധാനവേഷത്തിലെത്തിയ മുന്‍ ഹിറ്റ് ചിത്രം ജയിലര്‍ ആദ്യദിനം നേടിയ 48.35 കളക്ഷന്‍ പോലും നേടാന്‍ വേട്ടയ്യന് കഴിഞ്ഞിട്ടില്ല. ദസറ ആഘോഷവും പൂജയും അവധിയുമെല്ലാം ചിത്രത്തെ ബാധിച്ചുവെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
One.. One.. Number One.. #Thalaivar 🔥 #Vettaiyan @ No.1 in USA 🇺🇸, UAE 🇦🇪, Singapore 🇸🇬 and Malaysia 🇲🇾 pic.twitter.com/haNmdFPhmt
— Ramesh Bala (@rameshlaus) October 11, 2024
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതേസമയം ഒ. ടി. ടി പാര്‍ട്‌ണറിന്‍റെ പുതിയ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യനില്‍ മഞ്ജുവാര്യരും ഫഹദ് ഫാസിലും അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. അതേസമയം മലയാളത്തിന്‍റെ സാബു മോനാണ് വില്ലന്‍ വേഷത്തില്‍ എത്തിയത്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
Also Read: 'വേട്ടയ്യനെ' കാണാന്‍ തിയേറ്ററിലേക്ക് ഓടിയെത്തി ധനുഷും അനിരുദ്ധും; ചിത്രം ആഘോഷമാക്കി ആരാധകര്‍- വീഡിയോ