ETV Bharat / entertainment

പല ജനറേഷനുകൾ ഒറ്റ ഫ്രെയിമിൽ ; 'വയസ്സെത്രയായി' പ്രൊമോ ഗാനമെത്തി - വയസ്സെത്രയായി പ്രൊമോ ഗാനം

'Vayassethrayayi Muppathi' movie coming soon: പ്രശാന്ത് മുരളി നായകനാകുന്ന 'വയസ്സെത്രയായി? മുപ്പത്തി' ഉടൻ തിയേറ്ററുകളിലേക്ക്

Vayassethrayayi promo song  Vayassethrayayi Muppathi movie  വയസ്സെത്രയായി പ്രൊമോ ഗാനം  വയസ്സെത്രയായി മുപ്പത്തി സിനിമ
Vayassethrayayi
author img

By ETV Bharat Kerala Team

Published : Jan 22, 2024, 1:43 PM IST

പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വയസ്സെത്രയായി? മുപ്പത്തി' സിനിമയുടെ പ്രോമോ സോങ് പുറത്തിറങ്ങി. നോ ലിമിറ്റ് ഫിലിംസിന്‍റെ ബാനറിൽ അജയൻ ഇ നിർമിക്കുന്ന ചിത്രത്തിലെ ഏറെ രസകരമായ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റാപ് ശൈലിയിൽ അണിയിച്ചൊരുക്കിയ ഗാനം മ്യൂസിക് പ്ലാറ്റ്‌ഫോമായ 'സരിഗമ' മലയാളത്തിന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത് (Vayassethrayayi Muppathi movie).

വിഷ്‌ണു സുഭാഷ്, രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതിയ 'വയസ്സെത്രയായി' ('Vayassethrayayi') എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനുരാഗ് റാം ആണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ദി ഇമ്പാച്ചി, എം സി കൂപ്പർ എന്നിവരോടൊപ്പം സംഗീത സംവിധായകൻ അനുരാഗ് റാമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവാഹപ്രായം എത്തിയിട്ടും പല കാരണങ്ങളാൽ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്നവരുടെ കഥയാണ് 'വയസ്സെത്രയായി' പറയുന്നതെന്നാണ് വിവരം.

  • " class="align-text-top noRightClick twitterSection" data="">

'കിംഗ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജെല്ലിക്കെട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ പ്രശാന്ത് മുരളിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രശാന്ത് മുരളി നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് 'വയസ്സെത്രയായി? മുപ്പത്തി'. 37 വയസായിട്ടും വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന ചെറുപ്പക്കാരനെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇപ്പോൾ പുറത്തുവന്ന പ്രൊമോ ഗാനത്തിൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം വന്നുപോകുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഗ്രാമീണ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ട താരങ്ങളെല്ലാം 'മോഡേൺ ലുക്കി'ലാണ് പ്രോമോ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് എന്നും ശ്രദ്ധേയമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും പങ്കാളിയെ കിട്ടാത്തതിലുള്ള ഒരു യുവാവിന്‍റെ ആകുലതകൾ നർമരൂപത്തിൽ ഗാനത്തിൽ അവതരിപ്പിക്കുന്നു.

അയ്യപ്പദാസ് ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊമോ ഗാനം എഡിറ്റ് ചെയ്‌തിരിക്കുന്നത് കാർത്തിക് രാജ് ആണ്. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഷിജു യു സി രചിച്ച കഥയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിജു യു സിയും ഫൈസൽ അബ്‌ദുള്ളയും ചേർന്നാണ്. ഷമീർ ജിബ്രാനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

പ്രശാന്ത് മുരളിക്കൊപ്പം ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവരാണ് 'വയസ്സെത്രയായി? മുപ്പത്തി' സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു പത്രോസ്, ഉണ്ണിരാജ, കലാഭവൻ സരിഗ, യു സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

സിബു സുകുമാരൻ, സൻഫീർ എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. കൈതപ്രവും സൻഫീറുമാണ് ഗാനരചന. ഫസ്റ്റ് ലവ് എന്‍റർടെയ്‌ന്‍മെന്‍റ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പി ആർ ഒ - വാഴൂർ ജോസ്, എം കെ ഷെജിൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.