കമിതാക്കളുടെ ഇഷ്‌ട ദിനമാണ് വാലന്‍റൈന്‍സ് ഡേ (Valentine's Day) അഥവ പ്രണയദിനമായ ഫെബ്രുവരി 14. ഇഷ്‌ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാൻ അല്ലെങ്കിൽ ഇഷ്‌ടം തുറന്ന് പറയാനൊക്കെയുള്ള ദിവസമായാണ് ഒരു വിഭാഗം ആളുകള്‍ ഇതിനെ കാണുന്നത്. പക്ഷെ മറ്റ് ചിലർക്ക് അങ്ങനെയല്ല, അവരുടെ ഏകാന്ത അവസ്ഥയെക്കുറിച്ച് ഏറെ വിഷമത്തോടെ ചിന്തിച്ച് ഇരിക്കുകയായിരിക്കും ഇവർ. എന്നാല്‍ അങ്ങനെ വിഷമിക്കേണ്ട കാര്യമേ ഇല്ല.
പങ്കാളിയില്ലാതെയും ജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും സാധ്യമാണെന്ന് മനസ്സിലാക്കി തരുന്ന നിരവധി സിനിമകളുണ്ട്. മനുഷ്യന്‍റെ പൂർണ്ണതയിലേക്കുള്ള താക്കോലുകൾ എന്ന നിലയിൽ വിവാഹത്തെയും കുട്ടികളെയും കുറിച്ചുള്ള പഴഞ്ചൻ ആശയങ്ങളിൽ നിന്നും നമ്മുടെ സിനിമകള്‍ ആകെ മാറിയിരിക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്‌തും മറ്റും ജീവിതം മനോഹരമാക്കുന്ന പലരെയും നമുക്ക് ഈ ചിത്രങ്ങളിലൂടെ കാണാന്‍ സാധിക്കും.
വിവാഹമോചനങ്ങൾ, വേർപിരിയലുകൾ, മറ്റ് വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന സിനിമകള്‍ OTT വഴി നമുക്ക് കാണാന്‍ സാധിക്കും. നിങ്ങൾ അവിവാഹിതനോ, എന്തെങ്കിലും തരത്തില്‍ പ്രശ്‌നമുള്ള ബന്ധത്തിലോ ആയിരിക്കട്ടെ.. നിങ്ങളോട് സംസാരിക്കുന്ന, നിങ്ങളുടെ ഹൃദയത്തിന്‍റെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്ന സിനിമകളാണിവ.
പ്രണയമില്ലെന്നതോ, പ്രണയ പരാജയമോ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ ഒന്നോര്‍ക്കുക ഒരു ബന്ധത്തിലായി എന്നതുകൊണ്ട് മാത്രം ജീവിതത്തില്‍ സന്തോഷങ്ങള്‍ ഉണ്ടാകണമെന്നില്ല. സിംഗിള്‍ ആയിരിക്കുന്നവര്‍ക്കും ജീവിതത്തില്‍ മനോഹരവും, സന്തോഷകരവുമായ നിമിഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. സിംഗിള്‍ ആയിരിക്കുന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിക്കുന്ന സിനിമകളുമുണ്ട്. സ്വയം കണ്ടെത്തലിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും മനോഹരമായ വശങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന സിനിമകള്‍. അത്തരത്തില്‍ അവിവാഹിതരെ ആകർഷിക്കുന്ന സിനിമകളെ അറിയാം..
ഡിയർ സിന്ദഗി (നെറ്റ്ഫ്ലിക്‌സ്)
ഗൗരി ഷിൻഡെ സംവിധാനം ചെയ്‌ത് 2016-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. റെഡ് ചില്ലീസ് എന്‍റ്ർടൈൻമെന്‍റ്സ്, ധർമ്മ പ്രൊഡക്ഷൻസ്, ഹോപ്പ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഗൗരി ഖാൻ, കരൺ ജോഹർ, ഷിൻഡെ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ആലിയ ഭട്ടും ഷാരൂഖ് ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഇറാ ദുബെ, കുനാൽ കപൂർ, അംഗദ് ബേദി, അലി സഫർ, യശസ്വിനി ദയാമ, നവാഗതനായ രോഹിത് സുരേഷ് സരഫ് എന്നിവർ സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അസംതൃപ്‌തയായ ഒരു വനിത ഫോട്ടോഗ്രാഫറുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ക്വീന്‍ (നെറ്റ്ഫ്ലിക്‌സ്)
വികാസ് ബഹൽ സംവിധാനത്തില്‍ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ, മധു മന്തേന എന്നിവർ ചേർന്ന് നിർമ്മിച്ച് 2013ലിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് ക്വീൻ. ന്യൂഡൽഹിയിൽ നിന്നുള്ള റാണി മെഹ്‌റ എന്ന ലജ്ജാശീലയായ പഞ്ചാബി പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
വിവാഹത്തിന് മുന്‍പ് തന്നെ പ്രതിശ്രുത വരൻ ഉപേക്ഷിക്കുകയും തുടര്‍ന്ന് അവൾ ഒറ്റയ്ക്ക് പാരീസിലേക്കും ആംസ്റ്റർഡാമിലേക്കും ഹണിമൂണിന് പോകുകയും ചെയ്യുന്നതാണ് സിനിമ. കങ്കണ റണാവത്ത് നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ലിസ ഹെയ്ഡനും, രാജ്‌കുമാർ റാവുവും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷ് വിംഗ്ലീഷ് (ആമസോൺ പ്രൈം വീഡിയോ)
ഗൗരി ഷിൻഡെ എഴുതി സംവിധാനം ചെയ്‌ത് 2012-ൽ പുറത്തിറങ്ങിയ ഒരു കോമഡി-ഡ്രാമ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ശ്രീദേവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഉണ്ടാക്കുന്ന ശശി ഗോഡ് ബോലെ എന്ന ചെറുകിട വ്യവസായിയായിയായാണ് ശ്രീദേവി വേഷമിടുന്നത്.
- " class="align-text-top noRightClick twitterSection" data="">
അവളുടെ ഇംഗ്ലീഷ് കഴിവില്ലായ്‌മയെ വിമർശിക്കുന്നതിൽ നിന്ന് ഭർത്താവിനെയും മകളെയും തടയാനായി ശശി ഗോഡ് ബോലെ ഒരു ഇംഗ്ലീഷ് ഭാഷ കോഴ്‌സിൽ ചേരുന്നു. അങ്ങനെ അവര്‍ എല്ലാവരുടെയും അഭിനന്ദനത്തിനും, അഭിമാനത്തിനും പാത്രമാകുന്നു. 1997ലെ ജൂഡായി എന്ന ചിത്രത്തിന് ശേഷം 15 വർഷത്തെ ഇടവേളയെടുത്ത ശ്രീദേവിയുടെ സിനിമയിലേക്കുള്ള ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഈ സിനിമ.
പിക്കു (സോണി ലൈവ്)
ഷൂജിത് സിർകാർ സംവിധാനം ചെയ്‌ത് 2015-ൽ പുറത്തിറങ്ങിയ ഒരു കോമഡി ഡ്രാമ ചിത്രമാണ് പികു. എൻ.പി. സിംഗ്, റോണി ലാഹിരി, സ്നേഹ രജനി എന്നിവർ ചേർന്നാണ് പികു നിർമ്മിച്ചിരിക്കുന്നത്. 2015 മെയ് 8ന് റിലീസ് ചെയ്‌ത സിനിമയിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ഇർഫാൻ ഖാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മൗഷുമി ചാറ്റർജി, ജിഷു സെൻഗുപ്‌ത എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജൂഹി ചതുർവേദിയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അവിവാഹിതനായിരിക്കുക എന്നതാണ് സത്യത്തില്‍ നിങ്ങളുടെ യഥാർത്ഥ സ്വഭാവം വികസിപ്പിക്കാനും മനസ്സിലാക്കാനും നിങ്ങള്‍ക്ക് ഒരു മികച്ച അവസരം നൽകുന്നത്. നിങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. നിങ്ങളെ കാത്തിരിക്കുന്ന നിരവധി സാധ്യതകളിലേക്ക് തുറന്നിരിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നതായിരിക്കണം ഈ ജീവിതം.