ETV Bharat / entertainment

വാലന്‍റൈൻസ് ഡേ : വിട്ടുപോകരുത് പ്രണയം തുളുമ്പും ബോളിവുഡ് സിനിമകൾ

author img

By ETV Bharat Kerala Team

Published : Feb 13, 2024, 3:34 PM IST

Updated : Feb 13, 2024, 4:18 PM IST

ബോളിവുഡ് ക്ലാസിക്കുകൾ മുതൽ Gen Z വരെ, നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാൻ 10 സിനിമകൾ ഇതാ...

Valentine Day watchlist  Valentine Day special films  Romantic movies  വാലന്‍റൈൻസ് ഡേ  ബോളിവുഡ് പ്രണയ സിനിമകൾ
valentines day movies

ഹൈദരാബാദ് : ഫെബ്രുവരി 14, പ്രണയത്തിന്‍റെ, പ്രണയിക്കുന്നവരുടെ ദിനം. ഫെബ്രുവരി മാസമാകെ പ്രണയം നിറഞ്ഞതായി തോന്നും. ഫെബ്രുവരി 14നാണ് ലോകമെമ്പാടും വാലന്‍റൈൻസ് ദിനം ആഘോഷിക്കപ്പെടുന്നത്. അതിനും ഒരാഴ്‌ച മുൻപ് തന്നെ വാലന്‍റൈൻസ് വീക്ക്‌ തുടങ്ങും.

ദമ്പതികൾക്കും, തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രത്യേകിച്ച് അടുത്തിടെ വിവാഹിതരായവർക്കും വാലൻ്റൈൻസ് ഡേ എന്നത് ഒരു പ്രത്യേക ദിവസം തന്നെയാണ്. ഇനി വാലന്‍റൈൻസ് ഡേയ്‌ക്ക് പ്രത്യേകിച്ച് പദ്ധതികളൊന്നും തന്നെ നിങ്ങൾക്കില്ലെങ്കിലും വിഷമിക്കേണ്ട. നിങ്ങളുടെ വീട്ടിലിരുന്നുതന്നെ ഈ പ്രണയ ദിനം സിനിമകൾ കണ്ട് ആഘോഷിക്കാം.

ബോളിവുഡ് സിനിമയുടെ സുവർണകാലം മുതൽ ഇന്നെത്തി നിൽക്കുന്ന Gen-Z കാലഘട്ടം വരെ, പ്രണയത്തിൻ്റെ വ്യത്യസ്‌ത തലങ്ങൾ തിരശീലയിലേക്ക് പകർത്തിയ ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. "പ്യാർ ദോസ്‌തി ഹേ" എന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലരാകട്ടെ പ്രണയത്തിന് പുതിയ അർഥതലങ്ങൾ കണ്ടെത്തി.

റൊമാൻ്റിക് ഫീൽ ഗുഡ് സിനിമകൾക്ക് ഒട്ടും പഞ്ഞമില്ല ബോളിവുഡിൽ. അത്തരം റൊമാൻ്റിക് ഫീൽ ഗുഡ് സിനിമകൾ വീണ്ടും കാണാൻ പറ്റിയ സമയമാണ് വാലൻ്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ നിങ്ങൾക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന 10 സിനിമകളുടെ ലിസ്റ്റ് ഇതാ.

  • " class="align-text-top noRightClick twitterSection" data="">

1. യേ ജവാനി ഹേ ദീവാനി (നെറ്റ്ഫ്ലിക്‌സ്)

രൺബീർ കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്ലിൻ, ആദിത്യ റോയ് കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'യേ ജവാനി ഹേ ദീവാനി' (Yeh Jawaani Hai Deewani). അയാൻ മുഖർജിയാണ് ഈ പ്രണയ ചിത്രം സംവിധാനം ചെയ്‌തത്. പ്രണയവും സൗഹൃദവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ സിനിമ നാല് സുഹൃത്തുക്കളിലൂടെയാണ് വികസിക്കുന്നത്.

ഹിമാലയൻ ഹൈക്കിംഗിനിടെ സഹപാഠികളായ ഇവർ വീണ്ടും ഒന്നിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്. മനോഹരമായ ഛായാഗ്രഹണം, അവിസ്‌മരണീയമായ സൗണ്ട് ട്രാക്ക്, ആകർഷകമായ പ്രകടനം എന്നിവയാൽ കയ്യടി നേടിയ 'യേ ജവാനി ഹേ ദീവാനി', പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു മുവി ഡേറ്റിന് ഏറെ അനുയോജ്യമായ ചിത്രമാണ്.

2. ബർഫി (നെറ്റ്ഫ്ലിക്‌സ്)

അനുരാഗ് ബസു രചനയും സംവിധാനവും നിർവഹിച്ച് 2012-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ചിത്രമാണ് 'ബർഫി' (Barfi). രൺബീർ കപൂറിനൊപ്പം പ്രിയങ്ക ചോപ്രയും ഇല്യാന ഡിക്രൂസുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1970കളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്.

ഡാർജിലിംഗിനെയും കൊൽക്കത്തയെയും പശ്ചാത്തലമാക്കുന്ന ഈ ചിത്രം ബധിരനും മൂകനുമായ ബർഫിയുടെ (രൺബീർ) കഥയാണ് പറയുന്നത്. ശ്രുതിയുമായുള്ള (ഇല്യാന) അവന്‍റെ പ്രണയവും പിന്നീട് ഓട്ടിസം ബാധിച്ച ജിൽമിലുമായി (പ്രിയങ്ക) അവനുണ്ടാകുന്ന അഗാധമായ ബന്ധവുമാണ് ഈ സിനിമയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

3. വീർ - സാറ (ആമസോൺ പ്രൈം വീഡിയോ)

സ്‌നേഹവും വേർപിരിയലും ത്യാഗവുമെല്ലാം പ്രമേയമാക്കുന്ന സിനിമയാണ് 'വീർ-സാറ' (Veer Zara). യാഷ് ചോപ്രയുടെ സംവിധാനത്തിലും നിർമാണത്തിലും 2004ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ഷാരൂഖ് ഖാനും പ്രീതി സിൻ്റയുമാണ് ടൈറ്റിൽ കഥാപാത്രങ്ങളായി എത്തിയത്. യാഷ് ചോപ്രയുടെ മകനായ ആദിത്യ ചോപ്രയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്.

ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വീർ പ്രതാപ് സിംഗും (ഷാരൂഖ് ഖാൻ), പാകിസ്ഥാൻ രാഷ്‌ട്രീയ നേതാവിൻ്റെ മകൾ സാറ ഹയാത്ത് ഖാനും (പ്രീതി സിൻ്റ) തമ്മിലുള്ള പ്രണയമാണ് ഈ സിനിമ പറയുന്നത്. തെറ്റായ ആരോപണങ്ങളുടെ പേരിൽ വീർ ജയിലിലാവുന്നതും 22 വർഷങ്ങൾക്ക് ശേഷം, സാമിയ സിദ്ദിഖി (റാണി മുഖർജി) എന്ന ഒരു യുവ പാക് അഭിഭാഷക ആ കേസ് ഏറ്റെടുക്കുന്നതുമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

4. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ (ആമസോൺ പ്രൈം വീഡിയോ)

റൊമാന്‍റിക് സിനിമാപ്രേമികൾ ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകുന്ന സിനിമയാകും 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' (Dilwale Dulhania Le Jayenge) അഥവാ 'ഡിഡിഎൽജെ' (DDLJ). ഷാരൂഖ് ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമ ബോളിവുഡിന്‍റെ തന്നെ ബെഞ്ച് മാർക്കുകളിൽ ഒന്നാണ്. അതിമനോഹരമായ ലൊക്കേഷനുകളും അതിശയിപ്പിക്കുന്ന പാട്ടുകളും ഹൃദയസ്‌പർശിയായ കഥയുമാണ് ഈ സിനിമ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കിയത്.

ശാശ്വത പ്രണയത്തിൽ വിശ്വാസമർപ്പിക്കാൻ ഈ ചിത്രം കാഴ്‌ചക്കാരെ പ്രേരിപ്പിക്കുമെന്നതിൽ തർക്കമില്ല. യൂറോപ്പിൽ ഒരു അവധിക്കാലത്ത് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രാജിൻ്റെയും സിമ്രാൻ്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. തന്‍റെ പ്രണയത്തിനായി രാജ് നടത്തുന്ന പോരാട്ടവും 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിൽ കാണാം.

5. ജബ് വി മെറ്റ് (ആമസോൺ പ്രൈം വീഡിയോ)

പ്രധാനമായും മുംബൈ, ഭട്ടിൻഡ, ഷിംല എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയാണ് 'ജബ് വി മെറ്റ്' (Jab We Met). ഇംതിയാസ് അലി സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ഷാഹിദ് കപൂറും കരീന കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാഹിദ് ആദിത്യ കശ്യപായി എത്തിയപ്പോൾ ഗീത് ധില്ലൻ എന്ന പഞ്ചാബി പെൺകുട്ടിയായാണ് കരീന എത്തിയത്.

ഒരു തീവണ്ടി യാത്രയ്ക്കി‌ടെ ആദിത്യ കശ്യപ് ഗീത് ധില്ലനെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ പ്രണയ സിനിമ ചിത്രീകരിക്കുന്നത്. ട്രെയിൻ മിസാകുന്നതോടെ ഗീതും ആദിത്യയും ഒരുമിച്ച് അവളുടെ വീട്ടിലേക്ക് ഒരു യാത്ര ആരംഭിക്കുകയാണ്. തുടർന്ന് ഇരുവർക്കുമിടയില്‍ പ്രണയം രൂപാന്തരപ്പെടുന്നു. തരുൺ അറോറ, സൗമ്യ ടണ്ടൻ, ദാരാ സിംഗ് എന്നിവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

6. കുച്ച് കുച്ച് ഹോതാ ഹേ (നെറ്റ്ഫ്ലിക്‌സ്)

ഷാരൂഖ്, കജോൾ ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നുതന്നെയാകും 'കുച്ച് കുച്ച് ഹോതാ ഹേ' (Kuch Kuch Hota Hai). കോളജ് പഠനകാലത്ത്, അഞ്ജലി (കാജോൾ) തൻ്റെ ഉറ്റ സുഹൃത്തായ രാഹുലുമായി (ഷാരൂഖ് ഖാൻ) പ്രണയത്തിലായി. പക്ഷേ രാഹുലിന്‍റെ ഹൃദയം കവർന്നത് ടീന (റാണി മുഖർജി) ആയിരുന്നു.

വർഷങ്ങൾക്കുശേഷം രാഹുലും ടീനയും വിവാഹിതരാവുകയും ഇവർക്ക് മകൾ ജനിക്കുകയും ചെയ്യുന്നു. ഇതിനിടെ ടീന മരണപ്പെടുകയാണ്. തുടർന്ന് എട്ടുവയസുകാരിയായ മകൾ അവളുടെ അച്ഛനെയും അഞ്ജലിയെയും വീണ്ടും ഒന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. കരൺ ജോഹർ ആണ് 'കുച്ച് കുച്ച് ഹോതാ ഹേ'യുടെ സംവിധായകൻ.

7. ജാനേ തു യാ ജാനേ നാ (നെറ്റ്ഫ്ലിക്‌സ്)

അബ്ബാസ് ടൈരേവാല സംവിധാനം ചെയ്‌ത റോമാന്‍റിക് കോമഡി ചിത്രമാണ് 'ജാനേ തു യാ ജാനേ നാ' (Jaane Tu Ya Jaane Na). ഇമ്രാൻ ഖാനും ജെനീലിയ ഡിസൂസയുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. രണ്ട് ഉറ്റസുഹൃത്തുക്കളായ ജയിനിന്‍റെയും അദിതിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.

ഇവർക്കിടയിലെ സൗഹൃദവും അത് പിന്നീട് പ്രണയത്തിലേക്ക് നീങ്ങുന്നതും 'ജാനേ തു യാ ജാനേ നാ' തിരശീലയിലേക്ക് പകർത്തുന്നു. കഥാഗതിയും ആകർഷകമായ അഭിനയവും കൊണ്ട് ഇന്നും ആരാധകരുടെ പ്രിയപ്പെട്ട സിനിമയായി 'ജാനേ തു യാ ജാനേ നാ' തുടരുന്നു.

Valentine Day watchlist  Valentine Day special films  Romantic movies  വാലന്‍റൈൻസ് ഡേ  ബോളിവുഡ് പ്രണയ സിനിമകൾ
രഹ്ന ഹേ തേരേ ദിൽ മേ

8. രഹ്ന ഹേ തേരേ ദിൽ മേ (ആമസോൺ പ്രൈം വീഡിയോ)

ഗൗതം വാസുദേവ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് 'രഹ്ന ഹേ തേരേ ദിൽ മേ' (Rehna Hai Tere Dil Mein). ആർ മാധവൻ, സെയ്‌ഫ് അലി ഖാൻ, ദിയ മിർസ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ റൊമാന്‍റിക് ഡ്രാമ 2001ലാണ് പുറത്തിറങ്ങിയത്. മാധവ് ശാസ്‌ത്രിയുടെയും (മാധവൻ), റീന മൽഹോത്രയുടെയും (മിർസ) പ്രണയകഥയാണ് ഈ ചിത്രം പിന്തുടരുന്നത്. ഇതിനിടെ റീനയെ വിവാഹം ചെയ്യാനായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് രാജീവ് സാം (സെയ്‌ഫ് അലി ഖാൻ) എന്ന ചെറുപ്പക്കാരൻ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

9. ടു സ്റ്റേറ്റ്‌സ്

ചേതൻ ഭഗത്തിൻ്റെ 2009-ലെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, അഭിഷേക് വർമാൻ സംവിധാനം ചെയ്‌ത സിനിമയാണ് 'ടു സ്റ്റേറ്റ്‌സ്' (Two States). അർജുൻ കപൂറും ആലിയ ഭട്ടുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്‌തമായ സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന കൃഷിന്‍റെയും (അർജുൻ കപൂർ) അനന്യയുടെയും (ആലിയ ഭട്ട്) പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. വിവാഹത്തിന് മുമ്പ് തങ്ങളുടെ ബന്ധം മാതാപിതാക്കൾ അംഗീകരിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. അമൃത സിംഗ്, റോണിത് റോയ്, രേവതി, ശിവ് കുമാർ സുബ്രഹ്മണ്യം എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

10. നമസ്തേ ലണ്ടൻ (ആമസോൺ പ്രൈം വീഡിയോ)

അക്ഷയ് കുമാറിനെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപുൽ ഷാ സംവിധാനം ചെയ്‌ത റൊമാൻ്റിക് - കോമഡി സിനിമയാണ് 'നമസ്തേ ലണ്ടൻ' (Namastey London). രസകരമായ ആഖ്യാനംകൊണ്ട് പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'നമസ്തേ ലണ്ടനി'ൽ റിഷി കപൂർ, ഉപൻ പട്ടേൽ, ജാവേദ് ഷെയ്‌ഖ്, ക്ലിവ് സ്റ്റാൻഡെൻ, ഷാന ദിയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ALSO READ: കിസ് ഡേ : സ്‌നേഹവും വാത്സല്യവും ആഘോഷിക്കപ്പെടുന്ന ദിനം

Last Updated : Feb 13, 2024, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.