ETV Bharat / entertainment

'ആരംഭമായി...'; ശ്രദ്ധനേടി 'ജയ് ഗണേഷി'ലെ പുതിയ ഗാനം - Jai Ganesh new song - JAI GANESH NEW SONG

ഉണ്ണി മുകുന്ദൻ - മഹിമ നമ്പ്യാർ കൂട്ടുകെട്ടിന്‍റെ 'ജയ് ഗണേഷ്' ഏപ്രിൽ 11ന് തിയേറ്ററുകളിലേക്ക്

RANJITH SANKAR NEW MOVIE  UNNI MUKUNDAN  JAI GANESH ARAMBHAMAAY SONG  MAHIMA NAMBIAR
Arambhamaay Song
author img

By ETV Bharat Kerala Team

Published : Mar 24, 2024, 8:21 PM IST

ണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' സിനിമയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ ആരംഭമായി എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കപിൽ കപിലൻ പാടിയ ഗാനം ശ്രദ്ധനേടുകയാണ്. മനു മൻജിത്തിന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശങ്കർ ശർമ്മയാണ്.

  • " class="align-text-top noRightClick twitterSection" data="">

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് 'ജയ് ഗണേഷ്' നിർമ്മിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയും രചിച്ചത്. ഒരു സൂപ്പർ ഹീറോയുടെ കഥ പറയുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക.

മലയാളികളുടെ പ്രിയതാരം ജോമോളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലാകും ജോമോൾ എത്തുക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് 'ജയ് ഗണേഷി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സസ്‌പെൻസ്, സർപ്രൈസ്, ട്വിസ്‌റ്റ് എന്നിവയോടൊപ്പം മിസ്‌റ്ററിയും ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധമാണ് 'ജയ് ഗണേഷ്' ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ ചിത്രം റിലീസിന് എത്തും. ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്നാണ് 'ജയ് ഗണേഷി'ന്‍റെ വേൾഡ് വൈഡ് ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്നത്.

സിനിമയുടെ ജിസിസി റിലീസ് റൈറ്റ്‌സ് കരസ്ഥമാക്കിയത് ഹോം സ്‌ക്രീൻ എന്‍റർടെയിൻമെൻസാണ്. കൂടാതെ യുകെ - യൂറോപ് റിലീസ് ആർഎഫ്‌ടി ഫിലിംസും യുഎസ്എ - കാനഡ റിലീസ് അച്ചായൻസ് ഫിലിം ഹൗസും ആസ്‌ട്രേലിയ - ന്യൂസിലാന്‍റ് റിലീസ് സൈബർസിസ്‌റ്റംസും, സിങ്കപ്പൂർ റിലീസ് സിങ്കപ്പൂർ കൊളീസിയമും ആഫ്രിക്ക റിലീസ് ജോയ് മൂവീസും നിർവഹിക്കുന്നു.

ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സംഗീത് പ്രതാപ് ആണ്. സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്‌ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്‌സ്‌: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്‍റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്‌റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്‌റ്റീഫൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.