ETV Bharat / entertainment

ഗ്യാങ്സ്റ്റർ ലുക്കില്‍ ഉണ്ണി മുകുന്ദന്‍, മലയാളത്തിലെ മാസീവ് വയലന്‍റ് ഫിലിം; മാര്‍ക്കോയുടെ ടീസര്‍ പുറത്ത്

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാസ് വയലന്‍റ് ഫിലിം മാര്‍ക്കോയുടെ ടീസര്‍ പുറത്ത്.

author img

By ETV Bharat Kerala Team

Published : 3 hours ago

UNNI MUKUNDAN  MARCO MOVIE UPDATES  ഉണ്ണി മുകുന്ദന്‍  മാര്‍ക്കോ സിനിമ
Marco Movie Poster (ETV Bharat)

റ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നവർ കൺമുന്നിൽ വേദനിച്ച് ഇല്ലാതായിതീർന്ന നീറ്റൽ ഉള്ളിലൊരു അഗ്നിപർവതം കണക്ക് തിളച്ചുമറിയുകയാണ്, ഒടുവിൽ എല്ലാത്തിനും എണ്ണി എണ്ണി പകരം ചോദിക്കാൻ അയാളെത്തുന്നു. ഇനി ചോരചീന്തുന്ന ദിനങ്ങൾ... മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന് അടിവരയിട്ട് എത്തുകയാണ് 'മാർക്കോ'.

ഹനീഫ് അഥേനി സംവിധനം ചെയുന്ന മാർക്കോയുടെ ഒഫിഷ്യൽ ടീസർ ഇപ്പോൾ പുറത്തിറങ്ങി. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. 'മാർക്കോ'യുടെ ത്രസിപ്പിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്.

മികച്ച ക്വാളിറ്റിയിൽ ലോകോത്തര നിലവാരത്തിലായിരിക്കും മാർക്കോ എത്തുന്നതെന്ന സൂചന നൽകുന്നുണ്ട് ടീസർ. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ടീസറിലുള്ളത്. നടൻ ജഗദീഷിന്‍റെയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചന ടീസറിൽ നിന്ന് മനസിലാക്കാനാകുന്നുണ്ട്.

മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും ടീസറിനെ ഹരം പിടിപ്പിക്കുന്നു. ചിത്രം ക്രിസ്‌തുമസ് റിലീസായാണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. അതിനുപിന്നാലെ ഇപ്പോഴിതാ കിടിലൻ ടീസറും.

കഴിഞ്ഞ ദിവസം 'മാർക്കോ'യുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ ടീസർ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ടീസർ മികച്ച രീതിയിൽ കാഴ്‌ചക്കാരെ നേടുന്നു.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുക.

സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ചിത്രം.

'മിഖായേൽ' സിനിമയുടെ സ്‌പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്‌ണൻ എംആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സ്യമന്തക് പ്രദീപ്, സഹ നിർമാതാവ്: അബ്‌ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

Also Read: ബോക്‌സോഫിസിൽ മൂന്നാം ദിനവും വേട്ട തുടർന്ന് 'വേട്ടയ്യൻ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.