ETV Bharat / entertainment

'എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്'; പ്രേക്ഷക ശ്രദ്ധ നേടി ഉള്ളൊഴുക്ക് ട്രെയിലര്‍ - Ullozhukku Movie New Trailer Out - ULLOZHUKKU MOVIE NEW TRAILER OUT

നിഗൂഢതകള്‍ ഒളിപ്പിച്ച് പ്രേക്ഷകരെ വൈകാരികമായി സമ്മർദത്തിൽ ആക്കാൻ ചിത്രത്തിന് കെല്‍പ്പുണ്ട് എന്ന സൂചന നല്‍കുന്ന 'ഉള്ളൊഴുക്കി'ന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

ULLOZHUKKU MOVIE RELEASING  ULLOZHUKKU MOVIE TRAILER  PARVATHY THIRUVOTHU URVASHI MOVIE  ഉള്ളൊഴുക്ക് ട്രെയിലര്‍ റിലീസ്
ULLOZHUKKU MOVIE NEW TRAILER OUT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 10:31 AM IST

എറണാകുളം: ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന 'ഉള്ളൊഴുക്കി'ന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് റിലീസ് ചെയ്‌ത ട്രെയിലര്‍ പോലെ തന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച് ഒപ്പം പ്രേക്ഷകരെ വൈകാരികമായി സമ്മർദത്തിൽ ആക്കാൻ ചിത്രത്തിന് കെല്‍പ്പുണ്ടെന്ന സൂചന തന്നെയാണ് പുതിയ ട്രെയിലറും നല്‍കുന്നത്. ജൂണ്‍ 21-നാണ് ചിത്രം റിലീസിന് എത്തുക.

പ്രേക്ഷക ശ്രദ്ധ നേടിയ 'കറി&സയനൈഡ്' എന്ന നെറ്റ്ഫ്ലിക്‌സ്‌ ഡോക്യുമെന്‍ററി ക്രിസ്റ്റോ ടോമിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്‌ണന്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്‌ഗഫിന്‍ പിക്ചേഴ്‌സിന്‍റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്‍റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്‍റര്‍ടൈന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

ഉള്ളൊഴുക്കിന്‍റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്: റോണക്‌സ്‌ സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്‌ടർ: വർഷ വരദരാജൻ, വിഎഫ്എക്‌സ്‌: ഐഡെന്‍റ്‌ വിഎഫ്എക്‌സ്‌ ലാബ്‌സ്‌, വിഎഫ്എക്‌സ്‌ സൂപ്പർവൈസേഴ്‌സ്‌: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്‌സ്‌ മീഡിയ വര്‍ക്ക്‌സ്‌ കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.

ALSO READ: 'നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്'; കൗതുകമുണർത്തി 'ഗ്ർർർ' ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.