ETV Bharat / entertainment

ചിയോത്തിക്കാവിൻ്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ടൊവിനോ; അജയന്‍റെ രണ്ടാം മോഷണം റിലീസ് അപ്‌ഡേറ്റ് പുറത്ത് - Ajayante Randam Moshanam release

author img

By ETV Bharat Kerala Team

Published : Aug 12, 2024, 12:51 PM IST

അജയന്‍റെ രണ്ടാം മോഷണം പുതിയ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. മോഷന്‍ പോസ്‌റ്ററിനൊപ്പം റിലീസ് തീയതിയും പുറത്തുവിട്ടു. ഫെസ്‌ബുക്കിലൂടെയാണ് ടൊവിനോ തോമസ് ഇക്കാര്യം പങ്കുവച്ചത്.

AJAYANTE RANDAM MOSHANAM RELEASE  TOVINO THOMAS  AJAYANTE RANDAM MOSHANAM  അജയന്‍റെ രണ്ടാം മോഷണം
Ajayante Randam Moshanam release (Facebook Official)

ടൊവിനോ തോമസിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം' (എആര്‍എം). ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഇതാദ്യമായി ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്നു എന്നത് സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്.

ഇപ്പോഴിതാ സിനിമയുടെ റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓണം റിലീസായി സെപ്‌റ്റംബറിലാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. 'അജയന്‍റെ രണ്ടാം മോഷണ'ത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു റിലീസ് പ്രഖ്യാപനം. ടൊവിനോ തോമസും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 3ഡിയിലും 2ഡിയിലുമായാണ് ചിത്രം റിലീസ് ചെയ്യുക.

മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ഒരു പീരിയോഡിക്കള്‍ എന്‍റര്‍ടെയിനര്‍ വിഭാഗത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തെലുഗു സിമികളിലൂടെ പ്രശസ്‌തി നേടിയ നടിയാണ് കൃതി ഷെട്ടി. കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമന്‍, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സുജിത് നമ്പ്യാര്‍ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദിബു നൈനാന്‍ തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: ടോവിനോ ചിത്രം 'അവറാന്‍'; കിടിലം മോഷൻ പോസ്റ്റർ പുറത്ത് - Avaran movie motion poster released

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.