2024 അവസാനത്തിലേക്ക് എത്തുമ്പോള്‍ സമൂഹമാധ്യമങ്ങളിലും സംഗീത പ്രേമികള്‍ക്കിടയിലും നിറഞ്ഞു നിന്ന ഒത്തിരി മലയാള ഗാനങ്ങളുണ്ട്. മലയാളവും, തമിഴും ഹിന്ദിയും തെലുഗുവും തുടങ്ങി വിവിധ ഭാഷകളില്‍ നിന്ന് നിരവധി ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും മലയാളികളുടെ ചുണ്ടുകളില്‍ നിന്നും കാതുകളില്‍ നിന്നും അത്ര പെട്ടെന്നൊന്നും അകന്നു പോകാത്ത നിരവധി ഗാനങ്ങളുണ്ട്. ഭാഷാഭേദമന്യേ പാടികൊണ്ടു നടന്ന ഇല്യുമിനാറ്റി മുതല്‍ ഏയ് ബനാനെ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഇടം പിടിച്ച 10 ഗാനങ്ങള്‍ ഇവയാണ്.
1. ഇല്യുമിനാറ്റി
ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തിയ ആവേശം എന്ന ചിത്രത്തിലെ ഗാനമാണ് ഇല്യുമിനാറ്റി. ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പത്ത് പാട്ടുകളില്‍ ഒന്ന്. ഭാഷാഭേദമില്ലാതായാണ് ഈ ഗാനം ആളുകള്‍ ഏറ്റെടുത്തത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന ഗാനമാണിത്. യൂട്യൂബില്‍ മാത്രം 237 മില്യണ്‍ വ്യൂസ് ആണ് ഈ ഗാനത്തിനുള്ളത്.
2.അര്‍മാദം
ആവേശം എന്ന ചിത്രത്തിലെ മറ്റൊരു ഗാനമാണിത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കി പ്രണവം ശശി ആലപിച്ച ഗാനമാണിത്. 81 മില്യണ്‍ ആളുകളാണ് ഈ ഗാനം കണ്ടിട്ടുള്ളത്.
3.ഏയ് ബനാനേ
വാഴ എന്ന ചിത്രത്തില്‍ വിനായക് ശശി കുമാറിന്‍റെ വരികള്‍ക്ക് ഇലക്‌ടോണിക് കിളി എന്നറിയപ്പെടുന്ന ജോഫിന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 36 മില്യാണ്‍ കാഴ്‌ചക്കാരാണ് ഈ ഗാനത്തിനുള്ളത്.
4.അങ്ങ് വാന കോണില്
ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം എ ആര്‍ എമ്മിലെ ഗാനമാണിത്. മനു മന്‍ജിത്തിന്‍റെ വരികള്‍ക്ക് ദിബു നൈനാന്‍ തോമസ് സംഗീതം നല്‍കിയ ഈ ഗാനം വൈക്കം വിജയലക്ഷ്‌മിയാണ് ആലപിച്ചിരിക്കുന്നത്. 34 മില്യണ്‍ കാഴ്‌ചക്കാരാണ് ഇതിനോടകം ഈ ഗാനം കണ്ടത്.
5.വട്ടേപ്പം
വൈശാഖ് സുഗുണന്‍റെ വരികള്‍ക്ക് ബിബിന്‍ അശോക് സംഗീതം നല്‍കി ഡാബ്‌സി ആലപിച്ച വട്ടേപ്പം എന്ന ഗാനമാണിത്. 30 മില്യണ്‍ ആളുകളാണ് ഈ ഗാനം കണ്ടിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
6.കിളിയേ
എ ആര്‍ എം എന്ന സിനിമയിലെ മറ്റൊരു ഗാനമാണ് കിളിയേ എന്നത്. മനു മന്‍ജിത്തിന്‍റെ വരികള്‍ക്ക് ദിബു നൈനാന്‍ തോമസ് സംഗീതം നല്‍കി ഹരിശങ്കറും അനില രാജീവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 28 മില്യണ്‍ ആളുകളാണ് ഈ ഗാനം ഇതിനോടകം കണ്ടത്.
7.തെലുങ്കാന ബൊമ്മലു
മമിത ബൈജുവും നസ്‌ലിനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് പ്രേമലു. ഇതിലെ ഗാനമാണ് തെലുങ്കാന ബൊമ്മലും എന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്‌ണു വിജയ് ഊണമൊരുക്കിയ ഗാനം ആലപിച്ചത് കെ ജി മാര്‍ക്കോസും വിഷ്‌ണു വിജയും ചേര്‍ന്നാണ്. 25 മില്യണ്‍ വ്യൂവേഴ്‌സാണ് യൂട്യൂബില്‍ ഈ ഗാനത്തിന് ലഭിച്ചത്.
8. ജാഡ
ആവേശം എന്ന ചിത്രത്തിലെ മറ്റൊരു ഗാനമാണിത്. വിനായക് ശശി കുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന് ശ്രീനാഥ് ഭാസി ആലപിച്ച ഗാനമാണിത്. 23 മില്യണ്‍ ആളുകളാണ് യുട്യൂബില്‍ ഈ ഗാനം കണ്ടത്.
9. കുതന്ത്ര തന്ത്രമന്ത്രമൊന്നും
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലെ റാപ്പ് സോങ്ങാണിത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വേടനാണ്. 20 മില്യണ്‍ വ്യൂവേഴ്‌സാണ് ഈ ഗാനത്തിനുള്ളത്.
10.മിനി മഹാറാണി
പ്രേമലു എന്ന ചിത്രത്തിലെ കപില്‍ കപിലനും വിഷ്‌ണു വിജയും ആലപിച്ച മിനി മഹാറാണി എന്ന ഗാനമാണിത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്‌ണു വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. 20 മില്യണ്‍ വ്യൂവേഴ്‌സാണ് യുട്യൂബില്‍ ഈ ഗാനത്തിന് ലഭിച്ചത്.