ഹൈദരാബാദ് : ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്റോഫിനും അക്ഷയ് കുമാറിനുമൊപ്പം ഹോളി തകര്‍ത്ത് ആഘോഷിച്ച് ദിഷ പടാനി. അടുത്ത സുഹൃത്തുക്കളോടൊപ്പം നിറങ്ങളുടെ ഉത്സവത്തെ വർണ്ണാഭമായി ആഘോഷിക്കുന്ന താരങ്ങളുടെ 'കളര്‍ഫുള്‍' വീഡിയോയും വൈറലാവുകയാണ്. ദിഷ തന്നെയാണ് ഹോളി ആഘോഷത്തിന്‍റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ആരാധകരെ ഉത്സവ ലഹരിയിലാഴ്‌ത്തിക്കൊണ്ടാണ് ദിഷ വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോയ്‌ക്ക് ലൈക്കും കമന്‍റുമായി എത്തിയത്. ദിഷയും ടൈഗറും അക്ഷയും ആഘോഷത്തോടെ പരസ്‌പരം നിറങ്ങൾ വാരിയെറിയുന്നത് വീഡിയോയില്‍ കാണാം. പരസ്‌പരം ചായം വാരിയെറിഞ്ഞ് ഹോളി ആഘോഷിക്കുന്ന താരങ്ങളുടെ സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം. രംഗ് ബർസെ ഭീഗെ ചുനാർ വാലി എന്ന പാട്ടും പശ്ചാത്തലത്തിലോടുന്നുണ്ട്. കളിയും ചിരിയും പാട്ടുമായി വീഡിയോ ആകെമൊത്തം കളറാണ്.
സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം ചെയ്‌ത ആക്ഷൻ സിനിമ യോദ്ധയാണ് ദിഷ പടാനിയുടെ അവസാനമിറങ്ങിയ ചിത്രം. വെൽക്കം ടു ദി ജംഗിള്‍ നാഗ്, അശ്വിന്‍റെ കൽക്കി 2898 എഡിയിലും ദിഷ വേഷമിടുന്നുണ്ട്. സൂര്യ നായകനാകുന്ന കങ്കുവയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് ദിഷ പടാനി.
Also Read : 'ഹാപ്പി ഹോളി'; ആരാധകർക്ക് ആശംസകളുമായി താരങ്ങൾ - Celebrities Holi Wishes