'ഹനുമാൻ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയാർജിച്ച തേജ സജ്ജ നായകനായി എത്തുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്ത്. കാർത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്ക് 'മിറൈ സൂപ്പർ യോദ്ധ' എന്നാണ് പേരിട്ടിരിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന 'മിറൈ'യുടെ ഗ്ലിംപ്‌സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സിനിമയുടെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്‌സ് വീഡിയോ ടൈറ്റിൽ വെളിപ്പെടുത്തിക്കൊണ്ടാണ് അവസാനിക്കുന്നത്. യോദ്ധാവായുള്ള തേജ സജ്ജയുടെ തകർപ്പൻ പ്രകടനം 'മിറൈ'യിൽ ഉടനീളമുണ്ടാവുമെന്ന സൂചനയും വീഡിയോ നൽകുന്നുണ്ട്. ഏതായാലും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാലും സമ്പന്നമാകും ഈ ചിത്രമെന്നുറപ്പ്.
ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ആണ് 'മിറൈ സൂപ്പർ യോദ്ധ' നിർമിക്കുന്നത്. 'ഈഗിൾ' എന്ന രവി തേജ ചിത്രത്തിന് ശേഷം പീപ്പിൾ മീഡിയ ഫാക്‌ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രൊജക്‌ടാണിത്. പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ എത്തുന്ന 36-ാമത്തെ സിനിമ കൂടിയാണ് 'മിറൈ'.
- " class="align-text-top noRightClick twitterSection" data="">
ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാണ് ഈ ചിത്രം ഒരുക്കുന്നത്. സംവിധായകൻ കാർത്തിക് ഗട്ടംനേനിക്കൊപ്പം മണിബാബു കരണവും ചേർന്നാണ് 'മിറൈ' സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. മണിബാബു കരണം ആണ് സംഭാഷണവും എഴുതിയത്.
സുജിത്ത് കുമാർ കൊല്ലി 'മിറൈ'യുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും വിവേക് കുച്ചിഭോട്‌ല സഹനിർമ്മാതാവുമാണ്. കൃതി പ്രസാദാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. കലാസംവിധാനം : ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് : ഹാഷ്‌ടാഗ് മീഡിയ, പിആർഒ : ശബരി.
അതേസമയം തേജ സജ്ജയുടെ ഒടുവിലായി തിയേറ്ററിൽ എത്തിയ 'ഹനുമാൻ' ചരിത്ര വിജയമാണ് നേടിയത്. പ്രശാന്ത് വർമ്മ സംവിധാനം ചെയ്‌ത ഈ ചിത്രം ആഗോളതലത്തിൽ 300 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. മുൻ ചിത്രമായ 'ഹനുമാനി'ലൂടെ വമ്പൻ ഹിറ്റ് സ്വന്തമാക്കിയ തേജ സജ്ജയുടെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ALSO READ: 50 കോടി ക്ലബ്ബിലേക്ക് തകർപ്പൻ എൻട്രിയുമായി വിനീതും പിള്ളേരും