മലയാളികളുടെ പ്രിയതാരമായ ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്‌ത തെലുഗ് സംവിധായകനായ വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം എന്നിവ നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'ലക്കി ഭാസ്‌കറിലെ' നായിക മീനാക്ഷി ചൗധരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് 'ലക്കി ഭാസ്‌കർ' ടീം. താരത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു (Lucky Baskhar Meenakshi Chaudhary first look out ).
സുമതി എന്ന കഥാപാത്രമായ് മീനാക്ഷി ചൗധരി പ്രത്യക്ഷപ്പെടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമ്മിക്കുന്നത് (Dulquer Salmaan starrer pan Indian movie Lucky Baskhar). ശ്രീകര സ്‌റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തെലുഗ് , മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് പ്രദർശനത്തിനെത്തും.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന 'ലക്കി ഭാസ്‌കർ' 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്.
ദുൽക്കറിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ഏറെ കൗതുകമുണർത്തിയ ഈ പോസ്റ്റർ മികച്ച പ്രതികരണമാണ് നേടിയിരുന്നത്.
മികവുറ്റ പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ തന്‍റേതായ വ്യക്തി മുദ്ര ഊട്ടിയുറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. താരത്തിന്‍റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് 'ലക്കി ഭാസ്‌കർ' സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമായിരുന്നു.
ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.ഛായാഗ്രഹണം - നിമിഷ് രവി, ചിത്രസംയോജനം- നവിൻ നൂലി, പിആർഒ - ശബരി.
Also read : വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി ദുൽഖർ; 'ലക്കി ഭാസ്‌കർ' ഫസ്റ്റ് ലുക്ക് പുറത്ത്