ഹൈദരാബാദ്: റോൾസ് റോയ്‌സ് കാർ വിൽക്കാനൊരുങ്ങി തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്. ഈ സംഭവം ആരാധകർക്കിടയിലും കാർ പ്രേമികളൾക്കിടയിലും ചർച്ചാവിഷയമായിട്ടുണ്ട്. കാറിൻ്റെ സവിശേഷതകൾ വിവരിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെയ്‌ക്കുകയായിരുന്നു. പ്രീമിയം കാർ ഡീലർഷിപ്പായ എമ്പയർ ഓട്ടോസ് ചെന്നൈ എന്ന അക്കൗണ്ടിലൂടെയാണ് കാർ വിൽപ്പനയ്‌ക്കെന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്.
വിജയ്‌യുടെ പേരൊന്നും തന്നെ പരാമർശിച്ചിട്ടില്ലെങ്കിലും കാർ കണ്ടപ്പോൾ തന്നെ ആരാധകർക്കും കാർ പ്രേമികൾക്കും അത് വിജയ്‌യുടെ കാർ തന്നെയെന്ന് മനസിലായി. റോൾസ് റോയ്‌സ് ഗോസ്റ്റ് 2012 ൽ ആണ് ബ്രിട്ടനിൽ നിന്നും വിജയ് വാങ്ങുന്നത്. ആഡംബര വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ തന്നെ നിയമപരമായ സങ്കീർണതകൾ ഉണ്ടായിരുന്നു.
കാറിൻ്റെ വിലയെക്കാൾ അധികമായി ഇറക്കുമതി തീരുവ ആവശ്യപ്പെട്ടതിനാൽ വിജയ് അന്ന് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ വിജയ്‌യുടെ ഹർജി കോടതി തള്ളുകയും പിഴ ചുമത്തിയതിനുശേഷം നിർബന്ധമായും നികുതി അടയ്‌ക്കണമെന്ന് ഉത്തരവിടുകയും ചെയ്‌തു. 3.5 കോടി വിലയുളള കാർ 2.6 കോടിക്കാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.
അതേസമയം സുരേഷ് പ്രഭു സംവിധാനം ചെയ്‌ത് മീനാക്ഷി ചൗധരി നായികയായെത്തുന്ന "ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം" ആണ് വിജയ്‌യുടെതായി ഇനി വരാൻ പോകുന്ന ചിത്രം.
Also Read: യങ് ലുക്കില്‍ ദളപതി, കിടിലൻ ഡാൻസുമായി മീനാക്ഷി; 'ഗോട്ട്' സോങ്ങ് 'സ്‌പാര്‍ക്ക്' തരംഗമാകുന്നു