ETV Bharat / entertainment

സന്തോഷത്താൽ മതിമറന്ന് താപ്‌സി പന്നുവും മതിയാസും; വിവാഹ വീഡിയോ പുറത്ത് - Taapsee Pannu wedding video - TAAPSEE PANNU WEDDING VIDEO

തങ്ങളുടെ വിവാഹത്തെക്കുറിച്ച് താപ്‌സിയും മതിയാസ് ബോയും ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

TAAPSEE PANNU WEDDING  TAAPSEE PANNU WEDS MATHIAS BOE  TAAPSEE PANNU MATHIAS BOE WEDDING  CELEBRITY WEDDING
TAAPSEE PANNU WEDDING
author img

By ETV Bharat Kerala Team

Published : Apr 3, 2024, 7:54 PM IST

പ്രശസ്‌ത ചലച്ചിത്ര താരം താപ്‌സി പന്നുവിന്‍റെ വിവാഹ വീഡിയോ പുറത്ത്. അതീവ രഹസ്യമായി നടന്ന വിവാഹത്തിന്‍റ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദീർഘകാല കാമുകൻ മതിയാസ് ബോയെയാണ് താരം വിവാഹം ചെയ്‌തത്. ഉദയ്‌പൂരിൽ വച്ചായിരുന്നു വിവാഹം.

എന്നാൽ ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തെക്കുറിച്ച് താപ്‌സി ഇതുവരെയും ഔദ്യോഗികമായി വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല. രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ച് സിഖ് - ക്രിസ്‌ത്യൻ ആചാര പ്രകാരമാണ് ഇവരുടെ വിവാഹചടങ്ങുകള്‍ നടന്നതെന്നാണ് വിവരം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏതായാലും വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. താപ്‌സിയെ സഹോദരിയും സുഹൃത്തുക്കളുമൊക്കെ ചേർന്ന് ആഘോഷപൂർവം വിവാഹ വേദിയിലേക്ക് കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം. വരനുമൊത്ത് താരവും സുഹൃത്തുക്കളും ആഹ്ലാദത്തോടെ ഡാൻസ് കളിക്കുന്നതും വീഡിയോയിലുണ്ട്.

മുൻ ഒളിമ്പിക് മെഡൽ ജേതാവും ഡാനിഷ് ബാഡ്‌മിന്‍റൺ താരവുമാണ് മതിയാസ് ബോ. ഡാനിഷ് ബാഡ്‌മിന്‍റണ്‍ കോച്ച് കൂടിയാണ് നിലവിൽ മതിയാസ് ബോ. പത്ത് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ബോളിവുഡിലെ തന്‍റെ ആദ്യ ചിത്രം 'ചാഷ്‌മേ ബദ്ദൂര്‍' ചെയ്‌ത വര്‍ഷമാണ് താൻ മതിയാസിനെ കണ്ടുമുട്ടിയതെന്ന് താപ്‌സി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം രാജ്‌കുമാര്‍ ഹിരാനി -ഷാരൂഖ് ചിത്രം ഡങ്കിയാണ് താപ്‌സി പന്നു നായികയായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഈ ചിത്രത്തിൽ വിക്കി കൗശലും പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു.

ALSO READ: താപ്‌സി പന്നു ഉദയ്‌പൂരിൽ വിവാഹിതയായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.