തെന്നിന്ത്യന്‍ സൂപ്പർ താരം സൂര്യയെ നായകനാക്കി പ്രശസ്‌ത സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം 'കങ്കുവ'യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. നിര്‍മാതാക്കളായ സ്‌റ്റുഡിയോ ഗ്രീന്‍ ആണ് ട്രെയിലര്‍ എക്‌സിലൂടെ പുറത്തുവിട്ടത്. 'രാജാവിൻ്റെ ഉദയം' -എന്ന അടിക്കുറിപ്പോടു കൂടിയാണ് നിര്‍മാതാക്കള്‍ 'കങ്കുവ'യുടെ ട്രെയിലര്‍ പുറത്തുവിട്ടത്.
നടന്‍ സൂര്യയും ട്രെയിലര്‍ എക്‌സില്‍ പങ്കുവച്ചു. 'ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് ചെയ്‌തതിൽ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു. നന്ദി. പ്രിയപ്പെട്ട ശിവയ്‌ക്ക് ജന്മദിനാശംസകൾ!! എല്ലാവർക്കും ഇതാ ഞങ്ങളുടെ കങ്കുവ ട്രെയിലർ!' - 'കങ്കുവ' ട്രെയിലര്‍ പങ്കുവച്ച് സൂര്യ എക്‌സില്‍ കുറിച്ചു.
The Rise of the King 👑🗡️
— Studio Green (@StudioGreen2) August 12, 2024
Witness the #KanguvaTrailer - Tamil❤️🔥
▶️ https://t.co/YqMcW6Nmua#Kanguva #KanguvaFromOct10 🦅@Suriya_offl @thedeol @directorsiva @DishPatani @ThisIsDSP #StudioGreen @GnanavelrajaKe @vetrivisuals @supremesundar @UV_Creations @KvnProductions… pic.twitter.com/jQ0DlPPopP
സൂര്യ ജീവിക്കുന്ന ദ്വീപിനെ കുറിച്ചുള്ള ആമുഖത്തോടെയാണ് 'കങ്കുവ' ട്രെയിലർ ആരംഭിക്കുന്നത്. 2.37 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ സൂര്യയും ബോബി ഡിയോളും, യുദ്ധ രംഗങ്ങളുമാണ് ഹൈലൈറ്റാകുന്നത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം ഒക്ടോബർ 10ന് റിലീസിനെത്തും. ലോകമൊട്ടാകെയുള്ള 38 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ഞ്ജാനവേൽ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.
350 കോടി ബജറ്റില്‍ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുക. വമ്പൻ റിലീസായാണ് അദ്ദേഹം 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
സൂര്യ നായകനായി എത്തുമ്പോള്‍ പ്രതിനായകനായി ബോബി ഡിയോളും ശക്തമായ വേഷത്തിലെത്തുന്നുണ്ട്. ദിശാ പട്ടാണിയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
ആക്ഷൻ- സുപ്രീം സുന്ദർ, കലാസംവിധാനം - മിലൻ, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്‌സ് ഹെഡ് - ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ് മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ - Kanguva new poster