മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്‍റെ സംവിധാനത്തിൽ എത്തുന്ന 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ഈ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ സിനിമയിലെ 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്‍റ് സംഗീതം പകർന്ന ഗാനം മികച്ച പ്രതികരണം നേടുകയാണ്. അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക് ടി പൊന്നപ്പന്‍, സുബ്രഹ്മണ്യന്‍ കെ വി, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നാടാകെ നാടകം' ഗാനം ആലപിച്ചിരിക്കുന്നത്. റെക്കോർഡ് തുകയ്‌ക്ക് സോണി മ്യൂസിക്കാണ് ചിത്രത്തിലെ ഗാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 16ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. 'ന്നാ താൻ കേസ് കൊട് 'സിനിമയിലെ ശ്രദ്ധേയ കഥപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നതും 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന 'നാടാകെ നാടകം' ഗാനത്തിലും ഇത്തരത്തിലുള്ള അവതരണം കാണാം. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറു ദിവസത്തിന് മുകളിലാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്.
സിൽവർ ബേ സ്റ്റുഡിയോസിന്‍റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്‍റെ നിർമാണം. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. ഒരു വലിയ താരനിര തന്നെ 'ഹൃദയഹാരിയായ പ്രണയകഥ'യുടെ ഭാഗമാകുന്നുണ്ട്.
മനു ടോമി, രാഹുൽ നായർ എന്നിവർ ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ കെ കെ മുരളീധരനാണ്. എഡിറ്റിങ് ആകാശ് തോമസും നിർവഹിക്കുന്നു. ആകെ എട്ട് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ക്രിയേറ്റീവ് ഡയറക്‌ടർ : സുധീഷ് ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മണമ്പൂർ, ആർട് : ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ : അനിൽ രാധാകൃഷ്‌ണൻ, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ് : വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ : സുജിത്ത് സുധാകരൻ, മേക്കപ്പ് : ലിബിൻ മോഹനൻ, സ്റ്റണ്ട്സ് : മാഫിയ ശശി, വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, സ്റ്റിൽസ് : റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ : ഓൾഡ് മങ്ക്‌സ്, കൊറിയോഗ്രാഫേഴ്‌സ് : ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്‌ധാൻ, പി ആർ & മാർക്കറ്റിംഗ് : വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ : ആതിര ദിൽജിത്.
ALSO READ: 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി സോണി മ്യൂസിക്