സൂപ്പർസ്‌റ്റാർ രജനീകാന്തിന് ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് ദുബായിൽ വച്ചു നടത്തിയ പ്രത്യേക പരിപാടിയിൽ വച്ചായിരുന്നു വിസ നൽകിയത്. ഗോൾഡൻ വിസ ലഭിച്ച മോഹൻലാൽ, കമൽഹാസൻ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരുൾപ്പെടെ സിനിമാ രംഗത്തെ പ്രമുഖരുടെ കൂട്ടത്തിലേക്കാണ് രജനികാന്തും ഇപ്പോൾ ചേരുന്നത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2020-ലാണ് ഗോൾഡൻ വിസ അവതരിപ്പിച്ചത്. ദുബായിൽ നിന്ന് എംഎ യൂസഫലിയ്‌ക്കൊപ്പമുളള രജനികാന്തിൻ്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ ആണ് രജനീകാന്തിൻ്റേതായി ഇനി വരാൻ പോകുന്ന ചിത്രം. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തും.
Also Read : ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു; തിരികെ മുംബൈയിലേക്ക്