തെലുഗു പ്രേക്ഷകരുടെ ഇഷ്‌ടതാരം സുധീര്‍ ബാബു നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'ഹരോം ഹര'യിലെ ഗാനം പുറത്ത് (Sudheer Babu starrer Harom Hara movie). ചിത്രത്തിലെ 'ഹരോം ഹരോം ഹര' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Harom Harom Hara Lyrical Video out). ഈ ചിത്രത്തിന്‍റെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ജ്ഞാനസാഗര്‍ ദ്വാരകയാണ് 'ഹരോം ഹര' സംവിധാനം ചെയ്യുന്നത്. ചേതൻ ഭരദ്വാജാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതം ഒരുക്കുന്നതും ചേതൻ ഭരദ്വാജാണ്. അതേസമയം അനുരാഗ് കുൽക്കാമിയാണ് ഇപ്പോൾ പുറത്തുവന്ന 'ഹരോം ഹരോം ഹര' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കല്യാൺ ചക്രവർത്തി ത്രിപുരനേനിയുടേതാണ് വരികൾ.
- " class="align-text-top noRightClick twitterSection" data="">
ശ്രീ സുബ്രഹ്‍മണ്യേശ്വര സിനിമാസിന്‍റെ ബാനറില്‍ സുമന്ത് ജി നായിഡു ആണ് 'ഹരോം ഹര'യുടെ നിര്‍മാണം. രമേഷ് കുമാര്‍ ജി ആണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം അരുണ്‍ വിശ്വനാഥനും എഡിറ്റിങ് രവിതേജ ഗിരിജലയും നിർവഹിക്കുന്നു. സംവിധായകൻ ജ്ഞാനസാഗര്‍ ദ്വാരക തന്നെയാണ് ഈ ചിത്രത്തിനായി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും. ആക്ഷനും പ്രധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം നിർവഹിച്ചത് ശക്തി ശരവണൻ, നികിൽ രാജ്, സ്റ്റണ്ട് ജാഷുവ എന്നിവരാണ്.
കലാസംവിധാനം: എ രാമാഞ്ജനേയുലു, കോസ്റ്റ്യൂം ഡിസൈനർ : ഹർഷ ചള്ളപ്പള്ളി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : എം ഗണേഷ്, വരികൾ : കല്യാണ്‍ ചക്രവർത്തി, വെങ്കി, ഭാസ്‌കര ബട്‌ല, സൗണ്ട് ഡിസൈൻ : മനോജ് കുമാർ, ശബ്‌ദ മിശ്രണം : കണ്ണൻ ഗണപത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ദിലീപ് ജോൺ, അസോസിയേറ്റ് ഡയറക്‌ടർമാർ : ശ്രീവത്സവ ജി, വെങ്കിടേഷ് വല്ലേപ്പു, വാമികി നാഗേന്ദ്ര (മാഗി), അസിസ്റ്റൻ്റ് ഡയറക്‌ടർ : ശിവകൃഷ്‌ണ, അസോസിയേറ്റ് എഡിറ്റർ : പ്രണീത് കുമാർ, ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് : പോയറ്റിക് (കൊച്ചിൻ), പ്രൊമോ കട്ട്സ് : വിജയ് കട്ട്‌സ് (വിജയ് വർധൻ), ഡിജിറ്റൽ മീഡിയ : ഹാഷ്‌ടാഗ് മീഡിയ, മ്യൂസിക് ഓൺ : ജംഗ്ലീ മ്യൂസിക്, പബ്ലിസിറ്റി ഡിസൈൻ : പാഡ കാസറ്റ്, വിഷ്വൽ ഇഫക്റ്റുകൾ : വർക്ക്ഫ്ലോ, ഓഡിയോ ഓൺ : ജംഗ്ലീ മ്യൂസിക് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ 'മുംബൈ പൊലീസ്' എന്ന ഹിറ്റ് ചിത്രത്തിന്‍റെ തെലുഗു റീമേക്കായ 'ഹണ്ടി'ലൂടെ പ്രേക്ഷക ശ്രദ്ധയാർജിച്ച താരമാണ് സുധീര്‍ ബാബു. 'മുംബൈ പൊലീസി'ൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷമാണ് 2023 ജനുവരിയിൽ പ്രദര്‍ശനത്തിനെത്തിയ 'ഹണ്ട്' സിനിമയിൽ സുധീര്‍ ബാബു പകർന്നാടിയത്. മഹേഷ് ശൂരപാണിയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.