ETV Bharat / entertainment

ദുരൂഹത നിറയ്ക്കുന്ന കാഴ്‌ചകളുമായി 'രുധിരം' ടീസർ പുറത്ത്;ഞെട്ടിക്കാന്‍ രാജ് ബി ഷെട്ടി അപര്‍ണ ബാലമുരളി കോംമ്പോ - RUDHIRAM TEASER RELEASED

ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലൽ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

RAJ B SHETTY AND APARNA BALAMURALI  RUDHIRAM MOVIE  രുധിരം സിനിമ ടീസര്‍ പുറത്ത്  അപര്‍ണ ബാലമുരളി രാജ് ബി ഷെട്ടി
രുധിരം പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 25, 2024, 11:54 AM IST

കാഴ്‌ചക്കാരില്‍ ആകാംക്ഷ നിറച്ച് രുധിരം ടീസര്‍ പുറത്ത്. നിഗൂഢത പുലർത്തുന്ന മുഖങ്ങളും ദുരൂഹത നിറയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കന്നഡ സിനിമയിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയും സംവിധാന മികവിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് 'രുധിരം'.

മമ്മൂട്ടി ചിത്രം ടർബോ, ആന്റണി വർഗീസ് പെപ്പെ ചിത്രം കൊണ്ടൽ തുടങ്ങിയ മലയാള സിനിമകളിൽ അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന രുധിരത്തിന്‍റെ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു.

ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലൽ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷക മനം കവര്‍ന്ന രാജ് ബി ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. . രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന 'രുധിരം' മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് ടീസർ.

RAJ B SHETTY AND APARNA BALAMURALI  RUDHIRAM MOVIE  രുധിരം സിനിമ ടീസര്‍ പുറത്ത്  അപര്‍ണ ബാലമുരളി രാജ് ബി ഷെട്ടി
രുധിരം പോസ്‌റ്റര്‍ (ETV Bharat)
ജിഷോ ലോണ്‍ ആന്‍റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ' The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. ജോസഫ് കിരണ്‍ ജോര്‍ജാണ് റൂധിരത്തിന്റെ കൊ റൈറ്റർ.

Also Read:രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന "രുധിരം"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.