ഹൈദരാബാദ്: താന്‍ റൊമാന്‍റിക് കോമഡികളുടെ ആരാധകനല്ലെന്ന് അടുത്തിടെയാണ് പ്രമുഖ സംവിധായകന്‍ എസ്എസ് രാജമൗലി വെളിപ്പെടുത്തിയത്. എന്നാല്‍ മലയാളത്തില്‍ അടുത്തിടെ ഹിറ്റായ പ്രേമലുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍(SS Rajamouli).
ഹൈദരാബാദില്‍ പ്രേമലുവിന്‍റെ വിജയാഘോഷ വേളയിലായിരുന്നു മലയാള ചലച്ചിത്രമേഖലകളിലെ പ്രതിഭകളെ അദ്ദേഹം അഭിനന്ദിച്ചത്. ഗിരീഷ് എഡി ഒരുക്കിയ ഈ റൊമാന്‍റിക് കോമഡി താന്‍ ഏറെ ആസ്വദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി(Premalu).
പ്രേമലുവിന്‍റെ തെലുങ്ക് മാര്‍ച്ച് എട്ടിന് റിലീസ് ചെയ്‌തിരുന്നു. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയക്കാണ് ഇതിന്‍റെ മൊഴിമാറ്റ പകര്‍പ്പവകാശം. തെലുങ്ക് സംഭാഷണങ്ങള്‍ തയാറാക്കിയിരിക്കുന്നത് എഴുത്തുകാരന്‍ ആദിത്യയാണ്. ഇതിന്‍റെ ഹാസ്യ സ്വഭാവം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ തിയേറ്ററില്‍ തന്നെ ചിത്രം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Malayalam Film Industry).
അസൂയയോടും വേദനയോടുമാണ് താന്‍ മലയാള ചലച്ചിത്ര ലോകത്തെ അഭിനയ പ്രതിഭകളെ കാണുന്നതെന്നും പ്രേമലുവിലെ താരങ്ങളുടെ അഭിനയത്തെ അഭിനന്ദിച്ച് കൊണ്ട് രാജമൗലി പറഞ്ഞു. പ്രേമലുവിലെ അഭിനേതാക്കള്‍ അസാധാരണ അഭിനയമാണ് കാഴ്‌ച വച്ചതെന്നും ആര്‍ആര്‍ആറിന്‍റെ സംവിധായകന്‍ പറഞ്ഞു. മമത ബൈജുവിന്‍റെ പ്രകടനത്തെ സായി പല്ലവിയുടെ അഭിനയത്തോട് ആണ് അദ്ദേഹം ഉപമിച്ചത്.
ഫെബ്രുവരിയിലാണ് പ്രേമലുവിന്‍റെ മലയാളം തിയേറ്ററുകളിലെത്തിയത്. അസാധാരണമായ ഒരു പ്രണയ ആവിഷ്ക്കാരത്തിന് വമ്പന്‍ കയ്യടിയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. പ്രേക്ഷകര്‍ ഈ ചിത്രം ഹൃദയം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. നസ്‌ലിന്‍ കെ ഗഫൂറും മമിത ബൈജുവും അസാധാരണമായ പ്രകടനമാണ് കാഴ്‌ച വച്ചത്. തന്നെ ഇത്രയധികം രസിപ്പിച്ച ഒരു ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് കൊണ്ട് സൂപ്പര്‍താരം മഹേഷ്ബാബു കുറിച്ചത്.
ഒരു മുഴുനീള റൊമാന്‍റിക് - കോമഡി എന്‍റര്‍ടെയിനര്‍ ആണ് 'പ്രേമലു' എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രേമലു മികച്ച ബോക്‌സ് ഓഫിസ് കളക്ഷനോടെയാണ് മുന്നേറുന്നത്.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് പ്രേമലുവിന്‍റെ തിരക്കഥ ഒരുക്കിയത്. അജ്‌മൽ സാബു ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസാണ്. വിനോദ് രവീന്ദ്രനാണ് ഈ ചിത്രത്തിന്‍റെ കലാ സംവിധായകൻ. സംഗീത സംവിധാനം വിഷ്‌ണു വിജയ്‌യും നിർവഹിച്ചിരിക്കുന്നു.
ALSO READ: 'ഭാവന സ്റ്റുഡിയോസ് പ്രേമലു നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ' ; വെളിപ്പെടുത്തി ദിലീഷ് പോത്തൻ
കോസ്റ്റ്യൂം ഡിസൈൻസ് : ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, ആക്ഷൻ : ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി : ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ : സേവ്യർ റിച്ചാർഡ്, വി എഫ് എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ : ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ : ആതിര ദില്‍ജിത്ത്.