'മുറ' എന്ന സിനിമയ്‌ക്ക് വേണ്ടി ഗാനം ആലപിച്ച് നടന്‍ ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി 'ആലപിച്ച നൂലില്ലാ കറക്കം' എന്ന ഗാനം ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. ഗാനം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 14-ാം സ്ഥാനത്താണിപ്പോള്‍ ഗാനം.
വിനായക് ശശികുമാറിന്‍റെ ഗാനരചനയില്‍ ക്രിസ്‌റ്റി ജോബിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറും ടൈറ്റിൽ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'നൂലില്ലാ കറക്ക'വും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനം ഫഹദ് ഫാസിൽ തന്‍റെ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്‌തത്.
സുരാജ് വെഞ്ഞാറമൂടും ഹ്രിദ്ധു ഹാറൂണുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. ക്യാൻ ഫിലിം ഫെസ്‌റ്റിവലിൽ അവാർഡ് നേടിയ 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്', 'തഗ്‌സ്', 'മുംബൈക്കാർ' തുടങ്ങി ചിത്രങ്ങളില്‍ ഹ്രിദ്ധു ഹാറൂണ്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
കൂടാതെ കനി കുസൃതി, മാലാ പാർവതി, കണ്ണൻ നായർ, അനുജിത് കണ്ണൻ, ജോബിൻ ദാസ്, യെദു കൃഷ്‌ണ, കൃഷ് ഹസൻ, വിഘ്‌നേശ്വർ സുരേഷ്, സിബി ജോസഫ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
'കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുറ'. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഫാസിൽ നാസറും ചിത്രസംയോജനം ചമൻ ചാക്കോയും നിര്‍വ്വഹിച്ചു. ക്രിസ്‌റ്റി ജോബിയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
നിർമ്മാണം - റിയാ ഷിബു, എച്ച് ആർ പിക്ചേഴ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, ആക്ഷൻ - പിസി സ്‌റ്റൻഡ്‌സ്, കലാസംവിധാനം - ശ്രീനു കല്ലേലിൽ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്‌മത്ത്, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: മലയാളത്തില്‍ ഇതാദ്യം; ക്യാമ്പിംഗ് പശ്ചാത്തലത്തില്‍ ബിബിൻ ജോർജിന്‍റെ കൂടൽ