ETV Bharat / entertainment

'മമ്മൂട്ടിയും മോഹൻലാലും ആണ് പവർ ഗ്രൂപ്പ്, ഞാന്‍ പുറത്താകാന്‍ കാരണം താരാധിപത്യം': ശ്രീകുമാരൻ തമ്പി - Sreekumaran Thambi reveals

മറ്റുഭാഷാ സിനിമകളിലുള്ള സ്ത്രീ പീഡനങ്ങൾ മലയാള സിനിമയിൽ ഇല്ലെന്നും, മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

SREEKUMARAN THAMBI POWER GROUP  STAR DOMINANCE IN MALAYALAM CINEMA  ശ്രീകുമാരന്‍ തമ്പി  പവര്‍ ഗ്രൂപ്പ്
Sreekumaran Thambi (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 1:06 PM IST

Sreekumaran Thambi (ETV Bharat)

മലയാള സിനിമയെ തകർത്തത് താരാധിപത്യമാണെന്ന് കവിയും, ഗാന രചയിതാവും, സംവിധായകനുമായ ശ്രീകുമാരൻ തമ്പി. തങ്ങളുടെ ചിത്രങ്ങൾ ആര് സംവിധാനം ചെയ്യണമെന്നത് താരങ്ങള്‍ തന്നെ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു ഭാഷ സിനിമകളിൽ സംഭവിക്കുന്നത്ര സ്ത്രീ പീഡനങ്ങൾ മലയാള സിനിമയിൽ സംഭവിക്കുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു.

'താൻ കന്നടയിൽ അടക്കം സിനിമകൾ നിർമ്മിച്ചിട്ടുള്ളതാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും സ്‌റ്റാർ പദവികൾ സ്വയം എടുത്ത് തലയിൽ വച്ചതാണ്. അതിന് ശേഷം അവരുടെ ചിത്രങ്ങൾ ആര് സംവിധാനം ചെയ്യണമെന്ന് അവർ തന്നെ തീരുമാനിച്ചു. മോഹൻലാലിന് ഇഷ്‌ടപ്പെട്ട രീതിയിൽ സംവിധാനം ചെയ്യുന്ന സംവിധായകന് മാത്രമേ മോഹൻലാൽ തന്‍റെ ചിത്രത്തിൽ അനുവദിക്കാറുണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയും അങ്ങനെ തന്നെ.

യഥാർത്ഥത്തിൽ പവർ ഗ്രൂപ്പ് മമ്മൂട്ടിയും മോഹൻലാലുമാണ്. ഇതോടെ പഴയ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും അവർ തഴഞ്ഞു. താൻ അടക്കമുള്ളവർ ഇൻഡസ്ട്രിയിൽ നിന്നും പുറത്തു പോകാൻ കാരണം ഈ താരാധിപത്യം ആയിരുന്നു. എന്നാൽ പുതിയ നടന്‍മാർ വന്നതോടെ പവർ ഗ്രൂപ്പിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.' -ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Also Read: 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിന് പിന്നില്‍ മന്ത്രി ഉള്‍പ്പെടുന്ന 15 അംഗ പവര്‍ഗ്രൂപ്പ്': വിനയന്‍ - Vinayan about Hema committee

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.