ETV Bharat / entertainment

കൊടൈക്കനാലിന്‍റെ നൊസ്റ്റാൾജിയയുമായി 'നെബുലകൾ' ; മഞ്ഞുമ്മലിലെ ട്രാവൽ സോങ്ങെത്തി

സുഷിൻ ശ്യാം സം​ഗീതം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്‌ത ഗായകനായ പ്രദീപ് കുമാറാണ്

Manjummel Boys Release  Manjummel Boys travel Song  Soubin Sreenath Bhasi movie  മഞ്ഞുമ്മൽ ബോയ്‌സ് പാട്ടുകൾ  മഞ്ഞുമ്മൽ ബോയ്‌സ് റിലീസ്
Manjummel Boys travel Song
author img

By ETV Bharat Kerala Team

Published : Feb 21, 2024, 12:37 PM IST

ലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയിലെ പുതിയ ഗാനം പുറത്ത്. ചിത്രത്തിലെ 'നെബുലകൾ' എന്ന വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കാഴ്‌ചക്കാർക്ക് കൊടൈക്കനാലിന്‍റെ നൊസ്റ്റാൾജിയ പകരുന്ന ഈ ട്രാവൽ സോങ് മികച്ച പ്രതികരണം നേടുകയാണ് (Manjummel Boys travel Song 'Nebulakal').

തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടം മൂന്ന് ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സം​ഗീതം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യയിലെ തന്നെ പ്രശസ്‌ത ഗായകനായ പ്രദീപ് കുമാറാണ്. കൊടൈക്കനാലിന്‍റെ വശ്യതയും മനോഹാരിതയും അപ്പാടെ പകർത്തിയിരിക്കുന്ന ഗാനം സിനിമയുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നതാണ്.

  • " class="align-text-top noRightClick twitterSection" data="">

'ജാൻ-എ-മൻ' സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. മലയാളത്തിലെ യുവതാരനിര അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്‌ക്ക്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, നടൻ സലിം കുമാറിന്‍റെ മകൻ കൂടിയായ ചന്തു സലിം കുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്ന് നിർമിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നാളെ (ഫെബ്രുവരി 22ന്) ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും (Manjummel Boys Release on 22nd February 2024). ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ ഓൾ ഇന്ത്യ ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരുകൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ അവർക്ക് അഭിമുഖികരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ഈ ചിത്രം തിരശീലയിലേക്ക് പകർത്തുന്നത്. യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്‌തമായൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നുറപ്പ്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ ചിത്രീകരണം പൂർത്തീകരിച്ചത്.

അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സർവൈവൽ സിമനിമയാകും ഇതെന്ന് സൂചന നൽകുന്നതായിരുന്നു ട്രെയിലർ. സംവിധായകൻ ചിദംബരം തന്നെയാണ് സിനിമയുടെ തിരക്കഥയും തയ്യാറാക്കിയത്.

സുഷിൻ ശ്യാമാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൻ്റേതായി നേരത്തെ പുറത്ത് വന്ന പ്രോമോ ഗാനവും പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് വിവേക് ഹർഷനാണ് കൈകാര്യം ചെയ്യുന്നത്.

ALSO READ: 'മഞ്ഞുമ്മൽ ബോയ്‌സ്' തിയേറ്ററിലേക്ക്; ട്രെയിലറിന് പിന്നാലെ വമ്പൻ അപ്‌ഡേറ്റ്

പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആക്ഷൻ ഡയറക്‌ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്‌സ് - ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിനു ബാലൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറക്‌ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്തസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.