ETV Bharat / entertainment

ബേസില്‍ -നസ്രിയ ഒന്നിക്കുന്ന 'സുക്ഷ്‌മദര്‍ശിനി' നവംബർ 22ന് തിയേറ്ററുകളിൽ

നസ്രിയയും ബേസിലും ആദ്യമായി ഒരുമിക്കുന്നു ചിത്രമാണിത്.

BASIL JOSEPH AND NAZRIYA NAZIM  SOOKSHMA DARSHINI MOVIE  സൂക്ഷ്‌മദര്‍ശനി സിനിമ  ബേസില്‍ ജോസഫ് നസ്രിയ നസീം സിനിമ
സൂക്ഷ്‌മദര്‍ശനി സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

മലയാളത്തിന്‍റെ ക്യൂട്ട് താരം നസ്രിയയും ബേസില്‍ ജോസഫും ഒന്നിക്കുന്ന 'സൂക്ഷ്‌മദര്‍ശനി' നവംബര്‍ 22 ന് തിയേറ്ററുകളിലേക്ക്. എം സി സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി ഹവേർസ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയം, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിബിനും അതുലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം പകരുന്നത്.

നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ പേരിലെ കൗതുകവും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്‌ണന്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേഴ്‌സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്‌ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്‌ണന്‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്‌ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

Also Read:എന്‍റെ സന്തോഷമെല്ലാം കവര്‍ന്നെടുക്കാന്‍ നോക്കി, എന്നെ കീറിമുറിക്കാന്‍ ശ്രമിച്ചു; ഇത് തോല്‍ക്കാന്‍ മനസില്ലെന്ന ഓര്‍മപ്പെടുത്തലാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.