ETV Bharat / entertainment

'മമ്മൂട്ടി പറഞ്ഞു, ഞാന്‍ ചെയ്‌തു' ; എസ്‌എന്‍ സ്വാമി സംവിധായകനാകുന്നു, ആദ്യ ചിത്രം 'സീക്രട്ട്' - Secret Movie News

എസ്‌എന്‍ സ്വാമിയുടെ സംവിധാനത്തിലെ ആദ്യ ചിത്രം സീക്രട്ട്. കേന്ദ്ര കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍. മമ്മൂട്ടി സംവിധാനം ചെയ്യാന്‍ പറഞ്ഞുവെന്ന് എസ്‌എന്‍ സ്വാമി.

എസ്‌എന്‍ സ്വാമി  സീക്രട്ട് സിനിമ  സീക്രട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  Secret Movie News  SN Swami Directorial
SN Swami
author img

By ETV Bharat Kerala Team

Published : Feb 10, 2024, 4:10 PM IST

Updated : Feb 10, 2024, 4:37 PM IST

എസ്‌എന്‍ സ്വാമി സംവിധായകനാകുന്നു

എറണാകുളം : ഒരു സിബിഐ ഡയറിക്കുറിപ്പുമുതല്‍ സേതുരാമയ്യരുടെ അന്വേഷണത്തിന്‍റെ അഞ്ച് ഭാഗങ്ങള്‍, ഇരുപതാം നൂറ്റാണ്ട് തുടങ്ങി മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് എസ്‌എന്‍ സ്വാമി സംവിധായകനാകുന്നു. നടന്‍ ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി സീക്രട്ട് എന്ന ചിത്രമാണ് എസ്‌എന്‍ സ്വാമി ഒരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സംവിധായകന്‍ ജോഷിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിത്രം പരിചയപ്പെടുത്തിയത്. ചടങ്ങിൽ ശ്രീനിവാസൻ, സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ, നായിക അപർണ ദാസ് തുടങ്ങിയവർ സംബന്ധിച്ചു.

സംവിധാനത്തിന് പ്രായമില്ലല്ലോയെന്ന് എസ്‌എന്‍ സ്വാമി : മമ്മൂട്ടി സംവിധാനം ചെയ്യാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്‌തുവെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് എസ്‌എന്‍ സ്വാമി മുറുപടി പറഞ്ഞത്. ഇതുവരെയും സംവിധാന മോഹം മനസിൽ തോന്നിയിട്ടില്ല. പിന്നെ സംവിധാനം ചെയ്യാൻ പ്രത്യേക പ്രായമൊന്നും ഇല്ലല്ലോ (SN Swami Movies).

അങ്ങനെ ഒരു മോഹം മനസിൽ ഉദിച്ചപ്പോൾ ആഗ്രഹം വെളിപ്പെടുത്തിയത് മമ്മൂട്ടിയോടാണ്. കണ്ണൂർ സ്‌ക്വാഡിന്‍റെ സെറ്റില്‍ പോയി മമ്മൂട്ടിയോട് ആഗ്രഹം അറിയിച്ചു. സംവിധാനം എസ്‌എൻ സ്വാമി ചെയ്യണമെന്ന് തന്നെയായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. പക്ഷേ എസ്‌എൻ സ്വാമി ഇതുവരെ എഴുതിപ്പോന്ന സ്വഭാവത്തിലുള്ള സിനിമ ഒരിക്കലും സംവിധാനം ചെയ്യാൻ തെരഞ്ഞെടുക്കരുത് (Mammootty Movies).

ഒരു നടനെ മനസിൽ കണ്ടും കഥയെഴുതാൻ ശ്രമിക്കരുത്. മമ്മൂട്ടിയുടെ ഈ ഉപദേശം സ്വീകരിക്കുകയും സീക്രട്ട് എന്ന ചിത്രത്തിന്‍റെ ആശയം ആദ്യം മമ്മൂട്ടിയോട് തന്നെ തുറന്നുപറയുകയും ചെയ്‌തു. ആശയം മികച്ച രീതിയിൽ തിരക്കഥയാക്കാൻ മമ്മൂട്ടിയുടെ നിർദ്ദേശം. അങ്ങനെ ഒരു സംവിധായകനായി എന്ന് വേണമെങ്കിൽ പറയാമെന്നും എസ്‌എന്‍ സ്വാമി പറഞ്ഞു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഇന്നലെ ചിത്രത്തിന്‍റെ പോസ്റ്റര്‍ പ്രകാശനം ചെയ്‌തത് (SN Swami First Movie). ലക്ഷ്‌മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് മോട്ടിവേഷണല്‍ ഡ്രാമ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്‌തത്.

അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്‌ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്‌ണൻ, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ജ്യോതിഷവും നിമിത്ത ശാസ്ത്രവും ഇടകലരുന്ന ത്രില്ലർ സിനിമകളുടെ പുതിയ തലം ചിത്രത്തിലൂടെ എസ്‌എന്‍ സ്വാമി പ്രേക്ഷകര്‍ക്കായി തുറന്നുകാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Secret First Look Poster out).

Last Updated : Feb 10, 2024, 4:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.